Image

രാ​ജിക്കാര്യം അ​റി​യി​ച്ചി​രു​ന്നി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

Published on 10 March, 2017
രാ​ജിക്കാര്യം അ​റി​യി​ച്ചി​രു​ന്നി​ല്ല: ഉ​മ്മ​ൻ ചാ​ണ്ടി

കൊ​​​ച്ചി: കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു രാ​​​ജി​​​വ​​​യ്ക്കു​​​ന്ന​ കാ​​​ര്യം വി.​​​എം.​ സു​​​ധീ​​​ര​​​ൻ ത​​​ന്നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു രാ​​​ജി​​​ക്കാ​​​ര്യം അ​​​റി​​​ഞ്ഞ​​​തെ​​​ന്ന് നി​​​ല​​​ന്പൂ​​രി​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ർ​​​ത്ത് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി പറഞ്ഞു.

ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ പു​​തി​​യ പ​​​ദ​​​വി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മോ​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് പദവികൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​നി​​​ല്ലെ​​​ന്നു നേ​​​ര​​​ത്തെ​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​ണ്ടെ​​​ന്നാ​​യി​​രു​​ന്നു മ​​റു​​പ​​ടി. ഞാ​​​നൊ​​രു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ൽ അ​​​തി​​​ൽ​​നി​​​ന്നു മാ​​​റി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന മ​​​റു​​​ചോ​​​ദ്യ​​വും അ​​ദ്ദേ​​ഹം ഉ​​ന്ന​​യി​​ച്ചു. മൂ​​​ന്നു ദി​​​വ​​​സം മു​​​ൻ​​പു സു​​​ധീ​​​ര​​​നെ വീ​​​ട്ടി​​​ലെ​​​ത്തി സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ​​​കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണു പോ​​​യ​​​ത്. അ​​​ന്നു രാ​​ഷ്‌​​ട്രീ​​​യ​​മൊ​​ന്നും സം​​​സാ​​​രി​​​ച്ചി​​​ല്ല. ഏ​​​തു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു രാ​​​ജി​​​യെ​​​ന്ന് അ​​​റി​​​യാ​​​തെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ല. അ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി സം​​​സാ​​​രി​​​ച്ച ​ശേ​​​ഷ​​​മേ മ​​​റ്റു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യാ​​​നാ​​​കൂ​. കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റെ​​ന്ന നി​​ല​​യി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ഴി​​വി​​ന​​നു​​സ​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ടെന്ന് ഉ​​മ്മ​​ൻ ചാ​​ണ്ടി പ​​​റ​​​ഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക