Image

ഉത്തരാഖണ്ഡിലും ബിജെപി മുന്നില്‍

Published on 10 March, 2017
ഉത്തരാഖണ്ഡിലും ബിജെപി മുന്നില്‍
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപി മുന്നില്‍. ആകെയുള്ള 70 സീറ്റുകളില്‍ 25 ഇടങ്ങളില്‍ ബിജെപി മുന്നിലാണ്. 

10 സീറ്റുകളില്‍ മാത്രമാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നിലുള്ളത്. കഴിഞ്ഞ തവണ മൂന്ന് സീറ്റ് ഉണ്ടായിരുന്ന ബിഎസ്പിക്ക് ഒരിടത്തുമാത്രമാണ് ലീഡുള്ളത്. 2012ല്‍ കോണ്‍ഗ്രസ്-ബിജെപി ശക്തമായ പോരാട്ടം നടന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വാശിയേറിയ പോരാട്ടത്തില്‍ 32 സീറ്റുമായാണ് കോണ്‍ഗ്രസ് അന്ന് ഭരണത്തില്‍ എത്തിയത്. ബിജെപിക്ക് 31 സീറ്റ് ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക