Image

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി; എസ്‌പി -കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ കനത്ത തിരിച്ചടി

Published on 10 March, 2017
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി; എസ്‌പി -കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ കനത്ത തിരിച്ചടി

ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തില്‍ എസ്‌പി കോണ്‍ഗ്രസ്‌ സഖ്യം തകര്‍ന്നടിഞ്ഞു. ഒപ്പം മായാവതിയുടെ ബിഎസ്‌പിയും ബിജെപി തേരോട്ടത്തില്‍ അപ്രസക്തമായി. 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും പ്രഖ്യാപിക്കാതെ ഉത്തര്‍പ്രദേശില്‍ മോഡിപ്രഭയില്‍ വോട്ട്‌ പിടിക്കാനിറങ്ങിയ ബിജെപി അഖിലേഷ്‌ യാദവ്‌ -രാഹുല്‍ ഗാന്ധി സഖ്യത്തെ തൂത്തെറിഞ്ഞു. 

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന്‌ ഏറെകുറെ ഉറപ്പായി കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ തുടക്കത്തില്‍ കണ്ടതെങ്കില്‍ പിന്നീടങ്ങോട്ട്‌ ബിജെപിയുടെ മുന്നേറ്റമാണ്‌ കാണാന്‍ കഴിഞ്ഞത്‌. 

കോണ്‍ഗ്രസിന്‌ കാര്യമായി മുന്നേറാന്‍ കഴിയാത്തതും ആദ്യ മണിക്കൂറില്‍ പ്രകടമായിരുന്നു .
-

ഉത്തരാഖണ്ഡില്‍ തനിച്ച്‌ അധികാരത്തിലെത്താന്‍ ബിജെപിക്ക്‌ സാധ്യമാകുമെന്ന്‌ ഏറെക്കുറ ഉറപ്പായി. ഹരീഷ്‌ റാവത്ത്‌ സര്‍ക്കാരിനെതിരെ കനത്ത തിരിച്ചടിയായതോടെ കോണ്‍ഗ്രസ്‌ ഉത്തരാഖണ്ഡില്‍ ബഹുദൂരം പിന്നിലായി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ കൂടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക