Image

പഞ്ചാബില്‍ കോണ്‍ഗ്രസ്‌ മുന്നേറ്റം

Published on 10 March, 2017
പഞ്ചാബില്‍  കോണ്‍ഗ്രസ്‌  മുന്നേറ്റം


അമൃത്സര്‍ :വാശിയേറിയ ത്രികോണ മത്സരത്തിനു സാക്ഷ്യം വഹിച്ച പഞ്ചാബ്‌ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വ്യക്തമായ മുന്നേറ്റം.

 വോട്ടെണ്ണല്‍ ആരംഭിച്ച്‌ ആദ്യ ഒരു മണിക്കൂറിനുള്ളില്‍ പുറത്തുവന്ന ഫലസൂചനകളില്‍ കോണ്‍ഗ്രസിന്റെ വ്യക്തമായ മുന്നേറ്റം ദൃശ്യമാണ്‌.

 ഇവിടെ കോണ്‍ഗ്രസിനു കടുത്ത വെല്ലുവിളിയാകുമെന്നു കരുതപ്പെടുന്ന ആം ആദ്‌മി പാര്‍ടിയാണ്‌ പഞ്ചാബില്‍ കോണ്‍ഗ്രസിന്‌ പിന്നിലുള്ളത്‌.

കടുത്ത ഭരണവിരുദ്ധ വികാരം അലയടിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിഅകാലിദള്‍ സഖ്യം തൂത്തെറിയപെടുകയായിരുന്നു. മയക്കുമരുന്ന്‌, അഴിമതി ആരോപണങ്ങളാണ്‌ പഞ്ചാബില്‍ അധികാരത്തിലുള്ള ബിജെപി -അകാലിദള്‍ സഖ്യത്തിന്‌ പ്രതികൂലമായി എന്നാണ്‌ വിലയിരുത്തല്‍. 

പഞ്ചാബില്‍ തെരഞ്ഞെടുപ്പ്‌ നടന്ന 117 സീറ്റുകളില്‍ 62-71 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ്‌ അധികാരത്തിലെത്തുമെന്നായിരുന്നു പ്രധാന എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്‌.

ആം ആദ്‌മി പാര്‍ടിയും പഞ്ചാബില്‍ കൃത്യമായ ഇടം കണ്ടെത്തിയതാണ്‌ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. 20-22 സീറ്റുകള്‍ ലീഡ്‌ നേടി ആം ആദ്‌മി പാര്‍ടി പഞ്ചാബില്‍ രണ്ടാമത്തെ വലിയ ഒറ്റകക്ഷിായകാനുള്ള തയ്യാറെടുപ്പിലാണ്‌. 

ജയിച്ചാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‌ പിടിച്ചുനില്‍ക്കാന്‍ വലിയ സഹായകമാകും പഞ്ചാബ്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക