Image

മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്

സുനി ആലമൂട്ടില്‍ Published on 10 March, 2017
മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്
താമ്പ: ലോക മലയാളികളുടെ ചരിത്രത്തിലാദ്യമായ് നൂറ്റിപതിനൊന്ന് വിഭവങ്ങളുമായ് ഒരു ഓണം. ഗിന്നസ് റിക്കാര്‍ഡ് എന്ന ലക്ഷ്യവുമായ് 'Martin the chiff' ന്റെ നേതൃത്വത്തില്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് താമ്പ ഈ വര്‍ഷത്തെ ഓണാഘോഷം അണിയിച്ചൊരുക്കുന്നു. ലോകത്ത് ഇന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂറ്റിപതിനൊന്ന് വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയുടെ ലിസ്റ്റ് തയ്യാറായ് കഴിഞ്ഞു.

ഈ വമ്പന്‍ ഓണാഘോഷത്തില്‍ കലാനികേതന്‍ ഓഫ് ഡാന്‍സ് സ്‌ക്കൂളിന്റെ സാരഥികളായ ടെന്‍സണും ശ്രീനയും അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ തനതായ ശൈലിയിലുള്ള നൃത്തം 200 ല്‍ പരം കേരളമങ്കമാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്നു.

ടാമ്പയിലും പരിസരത്തും അധിവസിക്കുന്ന 250 ല്‍ പരം വരുന്ന കലപ്രതിഭകളുടെ വിവിധ ഇനം പരിപാടികള്‍ ഓണാഘോഷത്തിന് മാറ്റു കൂട്ടും.

താമ്പയിലെ മലയാളികളുടെ അഭിമാനമായ് ശിരസ് ഉയര്‍ത്തി നില്‍ക്കുന്ന ക്‌നാനായ കാത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിന്റെ  അംഗണത്തും അകത്തളങ്ങളിലുമായ് നടക്കുന്ന ഈ പരിപാടികള്‍ കണ്‍കുളിര്‍ക്കെ കാണുവാന്‍ അകാംക്ഷയോടെ കാത്തിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായ്, മലയാളത്തിന്റെ എല്ലാ പ്രമുഖ ടിവി ചാനലുകളും, അമേരിക്കയിലെ പ്രമുഖ ടിവി ചാനലുകളും എത്തിച്ചേരുന്നു.

സെപ്റ്റംബര്‍ 9-ാം തീയതി ശനിയാഴ്ച നടക്കുന്ന ഈ പരിപാടികളിലേയ്ക്ക് അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും പ്രസിഡന്റ് വിജയന്‍ നായര്‍ സഹര്‍ഷം ക്ഷണിക്കുന്നു.
കേരള സമത്വല്‍സവത്തിലേയ്ക്ക് 10 മുതല്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീജനങ്ങളെയും ഇതില്‍ ഭാവഭാവുക്കളാകുവാന്‍ സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വിജയന്‍ നായര്‍ 813 543 9773, Dolly Venad 630-639-2138, സുനി ആലമൂട്ടില്‍ 813 951 7855
Lali Chacko 813 -532-9492,  ഷൈനി അബ്രഹാം 813-409-5319, ലത നായര്‍ 281-948-9790, പ്രീത 713 391 7188, നിഷ ഫിലിപ്പ്-727 967 4066, സജ്‌ന നിഷാദ് 813 416 7831, ലിസി മാത്യു 813 416 7831, ലിസി മാത്യു 813 841-1362, ജെസ്സി ലിയോ 813 470 9028, റീന കുരുവിള-813 464 5130

മലയാളി അസോസിയേഷന്‍ ഓഫ് താമ്പ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക