Image

പഞ്ചാബിലെ തോല്‍വിയില്‍ നിരാശയുണ്ടെന്ന്‌ എഎപി

Published on 11 March, 2017
പഞ്ചാബിലെ തോല്‍വിയില്‍ നിരാശയുണ്ടെന്ന്‌ എഎപി



ന്യൂഡല്‍ഹി: പഞ്ചാബില്‍ അധികാരത്തില്‍ എത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും എന്നാല്‍ ഭരണകക്ഷിയായ അകാലിദള്‍ബിജെപി സഖ്യത്തെ മറികടന്ന്‌ പ്രധാന പ്രതിപക്ഷമാകാന്‍ കഴിഞ്ഞത്‌ നേട്ടമാണെന്നും ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അശുതോഷ്‌. 

പഞ്ചാബില്‍ എഎപിക്ക്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. തെരഞ്ഞെടുപ്പ്‌ ഫലത്തില്‍ നിരാശയുണ്ട്‌. പരാജയത്തെക്കുറിച്ച്‌ പാര്‍ട്ടി പരിശോധിക്കുമെന്നും ജനവിധി മാനിച്ച്‌ പ്രതിപക്ഷം എന്ന നിലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അശുതോഷ്‌ കൂട്ടിച്ചേര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക