Image

പഞ്ചാബ്‌ കോണ്‍ഗ്രസിന്‍റെ വിജയ തുടക്കം മാത്രമെന്നു നവജ്യോത്‌ സിദ്ദു

Published on 11 March, 2017
പഞ്ചാബ്‌  കോണ്‍ഗ്രസിന്‍റെ വിജയ തുടക്കം മാത്രമെന്നു  നവജ്യോത്‌ സിദ്ദു
 ന്യൂഡല്‍ഹി: പഞ്ചാബിലെ വിജയം കോണ്‍ഗ്രസിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന്‌ നവജ്യോത്‌ സിംഗ്‌ സിദ്ദു. ഇതൊരു തുടക്കം മാത്രമാണ്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയഗാന്ധിക്കും അമരീന്ദര്‍ സിംഗിനുമുള്ള പുതുവര്‍ഷ സമ്മാനമാണ്‌ കോണ്‍ഗ്രസിന്‍റെ വിജയമെന്നും അദ്ദേഹം പറഞ്ഞു.

എഎപിയുടെ രംഗപ്രവേശനത്തിലൂടെ ശക്തമായ ത്രികോണ മത്സരത്തിനു വഴിവച്ച ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, ബിജെപിയില്‍നിന്നെത്തിയ മുന്‍ ക്രിക്കറ്റ്‌ താരം സിദ്ദുവിനെ ഒപ്പം ചേര്‍ത്തതു കോണ്‍ഗ്രസിനു നേട്ടമായതായാണ്‌ വിലയിരുത്തല്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക