Image

ഉത്തര്‍പ്രദേശില്‍ 314 സീറ്റുമായി ബിജെപി അധികാരത്തിലേക്ക്‌

Published on 11 March, 2017
ഉത്തര്‍പ്രദേശില്‍  314 സീറ്റുമായി  ബിജെപി അധികാരത്തിലേക്ക്‌

കൊച്ചി: ഉത്തര്‍പ്രദേശില്‍ വന്‍ നേട്ടത്തോടെ ബിജെപി ഭരണത്തിലേക്ക്‌. ആകെ 403 സീറ്റില്‍ 314 സീറ്റുമായാണ്‌ ബിജെപി യു പി പിടിച്ചത്‌. 

47 സീറ്റാണ്‌ കഴിഞ്ഞ നിയമസഭയില്‍ ബിജെപിക്ക്‌ ഉണ്ടായിരുന്നത്‌. 14 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ബിജെപി യുപിയില്‍ വിണ്ടും അധികാരത്തിലെത്തുന്നത്‌.

നിലവിലെ ഭരണകക്ഷിയായ സമാജ്വാദി പാര്‍ടിക്ക്‌ കനത്ത തിരിച്ചടിയാണ്‌ ഉണ്ടായത്‌. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടും മുന്നേറ്റമുണ്ടാക്കാന്‍ എസ്‌ പിക്കായില്ല.

 എസ്‌ പി -കോണ്‍ഗ്രസ്‌ സഖ്യം 58 സീറ്റിലേക്ക്‌ ചുരുങ്ങി. എസ്‌ പിക്ക്‌ 49ഉം കോണ്‍ഗ്രസിന്‌ 9ഉംമാത്രം. നിലവില്‍ എസ്‌ പിക്കുണ്ടായിരുന്ന 224 സീറ്റില്‍നിന്നാണ്‌ 49ലേക്ക്‌ ചുരുങ്ങിയത്‌.

മായാവതിയുടെ ബിഎസ്‌പിക്കും കാര്യമായ നേട്ടമില്ല.22 സീറ്റിലാണ്‌ വിജയിക്കാനായത്‌. 80 സീറ്റില്‍ നിന്നാണ്‌ ബിഎസ്‌പി 22ലേക്ക്‌ ചുരുങ്ങിയത്‌. ഇവിടെ മറ്റുള്ളവര്‍ 6 സീറ്റിലും വിജയിച്ചു. 

ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റുകളായിരുന്ന റായ്‌ബറേലിയിലും അമേത്തിയിലും കോണ്‍ഗ്രസ്‌ തോറ്റു

.കൃത്യമായ വര്‍ഗീയ കാര്‍ഡിറക്കിയുള്ള ബിജെപിയുടെ പ്രചാരണങ്ങളെ തടയാന്‍ എസ്‌പി- കോണ്‍ഗ്രസ്‌ കൂട്ടുകെട്ടിനോ ബിഎസ്‌പിക്കോ യു പിയില്‍ സാധിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക