Image

ടണല്‍ ഓഫ്‌ ഹോപ്‌' ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ്‌ തുരങ്കം

Published on 11 March, 2017
ടണല്‍ ഓഫ്‌ ഹോപ്‌' ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ്‌ തുരങ്കം



രാജ്യത്തെ ഏറ്റവും നീളം കൂടിയ റോഡ്‌ തുരങ്കം ഒരുങ്ങുന്നു. ജമ്മുകശ്‌മീരിലെ ചെനാനിയെയും നഷ്‌റിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 9.2 കിലോമീറ്റര്‍ നീളമുള്ള ഈ റോഡ്‌ തുരങ്കം ഈ മാസം അവസാനത്തോടെ തുറന്നു നല്‍കും. 

'ടണല്‍ ഓഫ്‌ ഹോപ്‌'(പ്രതീക്ഷയുടെ തുരങ്കം) എന്നറിയപ്പെടുന്ന ഈ തുരങ്കം വരുന്നതോടെ ജമ്മുവും കശ്‌മീരും തമ്മിലുള്ള ദൂരം 38 കിലോമീറ്ററായി കുറയും. 2011 മെയ്‌ മാസത്തില്‍ ആരംഭിച്ച തുരങ്കത്തിന്റെ നിര്‍മ്മാണം 2016 ഓഗസ്റ്റില്‍ പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്‌.

ഖാസിഗുണ്ട്‌ബാനിഹാല്‍ തുരങ്കത്തിനൊപ്പം, പുതിയ തുരങ്കമായ ടണല്‍ ഓഫ്‌ ഹോപും പ്രവര്‍ത്തിച്ച്‌ തുടങ്ങുന്നതോടെ ജമ്മുകശ്‌മീരിന്റെ സമ്പദ്‌ ഘടനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. 

ഏതു കാലാവസ്ഥയിലും റോഡ്‌ കണക്ടിവിറ്റി ഉറപ്പ്‌ വരുത്താന്‍ സാധിക്കും എന്നതാണ്‌ ഇരു തുരങ്കങ്ങളുടേയും പ്രത്യേകത. ജമ്മുവും കശ്‌മീരും തമ്മിലുള്ള യാത്രാ ദൂരം 50 കിലോമീറ്ററായി കുറയും. ഇപ്പോള്‍ ഇരു നഗരങ്ങളിലേക്കും 10 മുതല്‍ 11 മണിക്കൂര്‍ സമയമെടുത്തേ എത്താന്‍ സാധിക്കൂ.

സിംഗിള്‍ ടണലായാണ്‌ 9.3 മീറ്റര്‍ വീതിയോടുള്ള ചെനാനിനഷ്‌റി തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക