Image

അമൃത ഇന്‍സിസ്റ്റ്യൂട്ട്‌ന്റെ പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ പിണറായി

Published on 11 March, 2017
അമൃത ഇന്‍സിസ്റ്റ്യൂട്ട്‌ന്റെ  പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ  പിണറായി
അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുളള അമൃത ഇന്‍സിസ്റ്റ്യൂട്ട്‌ സംഘടിപ്പിച്ച പരിപാടിയില്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ്‌ ചെയ്യാറില്ല. ആള്‍ദൈവമെന്ന്‌ അവകാശപ്പെടുന്നത്‌ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളത്തെ അമൃത ഇന്‍സിസ്റ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ സംഘടിപ്പിച്ച പരിപാടിയിലാണ്‌ ആള്‍ദൈവങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്‌. 

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ധനമന്ത്രി തോമസ്‌ ഐസക്ക്‌ അമൃതാനന്ദമയിയുടെ ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ നടന്ന പരിപാടികളില്‍ പങ്കെടുത്തത്‌ നേരത്തെ വിവാദമായിരുന്നു. ഇതില്‍ ഐസക്ക്‌ വിശദീകരണവും നല്‍കിയിരുന്നു.

ആദ്യമായിട്ടാണ്‌ അമൃതപുരിയില്‍ പോയത്‌. അവിടെയാണ്‌ അമൃത വിദ്യാപീഠത്തിന്റെ മുഖ്യ ക്യാമ്പസുകളില്‍ ഒന്ന്‌. ആശ്രമം കായലിനപ്പുറം വള്ളിക്കാവിലാണ്‌. 

സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഒരു സെമിനാര്‍ ഉദ്‌ഘാടനം ചെയ്യാനായിട്ടാണ്‌ താനെത്തിയത്‌. ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ നവ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പരിഹാസ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌

ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച്‌ ഒരംഗീകൃത സര്‍വകലാശാലയിലെ അക്കാദമിക്ക്‌ സെമിനാര്‍ ആയിരുന്നു അതെന്നുമായിരുന്നു അന്ന്‌ ഐസക്കിന്റെ വിശദീകരണം.

 എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ അമൃത ഇന്‍സിസ്റ്റ്യൂട്ടിന്റെ പരിപാടിയില്‍ പങ്കെടുത്ത്‌ അമൃതാനന്ദമയിക്കെതിരെ തന്നെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചുവെന്നതാണ്‌ ശ്രദ്ധേയം. 
Join WhatsApp News
Vayanakkaran 2017-03-11 11:12:53
Very Good Pinarai Vijayan. even though you are a failore, this case you are a winner. Allthis so called "God men or God womens "AlDavingal must be stopped and investigated. These type of people are from many religions. All must be investigated and they are accountable to pay taxes. Also they are cheating the believers. We a uphold your courage Vijayan.
Dr.Sasi 2017-03-11 13:18:41
ആള്‍ദൈവങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി  വന്ന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ്  ഇന്ന് കേരളത്തിലെ ഏറ്റുവം നല്ല ആള്‍ദൈവം.നല്ലൊരു ലീഡര്ഷിപ് എന്നതുതന്നെ ദൈവതുല്യമാണ് .താങ്കളുടെ പാർട്ടിയിലെ അണികൾ താങ്കളെ  ദൈവമായി കരുതിയതുകൊണ്ടാണ് താങ്കൾ ഇന്ന്  കേരളത്തിലെ മുഖ്യമന്ത്രിയുടെ  കനകസിംഹാസനത്തിലിരുന്നു ഇത്തരത്തിലുള്ള ഒരു പ്രസ്താവനയിറക്കാൻ യോഗ്യനായത്.ഒരു സമൂഹത്തിൽ എല്ലാവരും ആൾദൈവങ്ങളായി ഉയർന്നാൽ  ആ സമൂഹം എത്ര സുന്ദരമായിരിക്കും.പൂച്ചദൈവങ്ങളെക്കാൾ , പട്ടിദൈവങ്ങളെക്കാൾ   എന്തായാലും എത്രോയോ നല്ലതാണ് ആൾദൈവങ്ങൾ!  
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക