Image

യു.പിയില്‍ വിജയിച്ചത്‌ ബി.ജെ.പിയുടെ വര്‍ഗീയ കളി

Published on 11 March, 2017
യു.പിയില്‍ വിജയിച്ചത്‌ ബി.ജെ.പിയുടെ വര്‍ഗീയ കളി


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിജയിച്ചത്‌ ബി.ജെ.പിയുടെ വര്‍ഗീയ കളിയെന്ന്‌ വിലയിരുത്തലുകള്‍. യു.പി ജനതയ്‌ക്കിടയിലെ ജാതീയത ആയുധമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ രൂപം കൊടുത്ത തന്ത്രങ്ങളാണ്‌ യു.പിയില്‍ ബി.ജെ.പിയെ വിജയം കണ്ടതെന്നാണ്‌ വിലയിരുത്തല്‍.

അമിത്‌ ഷാ ആയിരുന്നു തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനഞ്ഞത്‌. ലക്‌നൗവിലെ പാര്‍ട്ടിയുടെ ഹെഡ്‌ ഓഫീസില്‍ ക്യാമ്പ്‌ ചെയ്‌ത അമിത്‌ ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാതിയായിരുന്നു ദളിത്‌ വോട്ടുകള്‍ നേടിയെടുക്കാന്‍ ആയുധമാക്കിയത്‌.

സമാജ്‌വാദി പാര്‍ട്ടിയിലും ബഹുജന്‍ പാര്‍ട്ടിയിലും വലിയ പ്രാതിനിധ്യമില്ലാത്ത എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്കായി വിഭജിച്ചു പോയ പിന്നോക്ക സമുദായങ്ങളുടെ വോട്ട്‌ നേടിയെടുക്കുകയെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്‌ അമിത്‌ ഷാ ചെയ്‌തത്‌.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒ.ബി.സി ജാതിയെന്ന പശ്ചാത്തലമായിരുന്നു അതിന്‌ അമിത്‌ ഷായ്‌ക്ക്‌ ഏറെ ഗുണം ചെയ്‌തത്‌. അത്‌ അദ്ദേഹം മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്‌തു.
23 റാലികളാണ്‌ യു.പിയില്‍ ബി.ജെ.പി നടത്തിയത്‌. മൂന്നാഴ്‌ചയാണ്‌ മോദി ഇവിടെ ക്യാമ്പെയ്‌ന്‍ ചെയ്‌തത്‌. പന്ത്രണ്ടോളം കേന്ദ്രമന്ത്രിമാരും പ്രചരണ രംഗത്തുണ്ടായിരുന്നു.

എസ്‌.പി-കോണ്‍ഗ്രസ്‌ സഖ്യത്തിനൊപ്പം തന്നെ സമാന്തരമായി ബി.ജെ.പി റാലികളും റോഡ്‌ഷോകളും ഷാ പ്ലാന്‍ ചെയ്‌തു. അലഹബാദില്‍ രാഹുലും അഖിലേഷും റോഡ്‌ ഷോ നടത്തുന്ന സമയത്ത്‌ അതിന്റെ എതിര്‍ റൂട്ടില്‍ അമിത്‌ ഷാ മൂന്നു മണിക്കൂര്‍ നീണ്ട റോഡ്‌ ഷോ നടത്തി.

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചുകൊണ്ട്‌ റോഡ്‌ ഷോ നടത്തി. ഒരു മേഖലയുടെ പ്രത്യേകത പരിശോധിച്ച്‌ അതിന്‌ അനുയോജ്യമായ പ്രശ്‌നങ്ങളാണ്‌ ബി.ജെ.പി പ്രചരണ വേളയില്‍ ഉയര്‍ത്തിയത്‌.

. മറ്റ്‌ പാര്‍ട്ടികളുടെ ജാതീയ വോട്ടുബാങ്കുകളില്‍ ബി.ജെ.പിക്ക്‌ വിള്ളല്‍ വരുത്താന്‍ കഴിയുമെന്ന്‌ ചരിത്രത്തില്‍ നിന്നും ഷാ മനസിലാക്കിയിരുന്നു. ഈ പാഠം യു.പിയില്‍ മികച്ച രീതിയില്‍ അമിത്‌ ഷാ ഉപയോഗിച്ചതാണ്‌ ബി.ജെ.പിക്കു ലഭിച്ച ഈ വിജയമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.
Join WhatsApp News
Vayanakkaran 2017-03-11 11:00:55
Yes, Yes. Vargeeya kali. Religious fundamentalism by BJP. It is very bad for India and for the coming generation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക