Image

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ, രാംഗോപാല്‍ വര്‍മ്മയ്ക്ക് സണ്ണിയുടെ മറുപടി

Published on 11 March, 2017
വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കൂ, രാംഗോപാല്‍ വര്‍മ്മയ്ക്ക് സണ്ണിയുടെ മറുപടി
വനിതാദിനത്തിലെ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ വിവാദ ട്വീറ്റിന് സണ്ണിലിയോണിന്റെ മറുപടി. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് സണ്ണി ലിയോണ്‍ രാംഗോപാല്‍ വര്‍മ്മയ്ക്ക് മറുപടി നല്‍കിയത്. എല്ലാവരും വാക്കുകള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കുക എന്നായിരുന്നു സണ്ണിയുടെ മറുപടി.

സണ്ണി ലിയോണിനെപ്പോലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ സന്തോഷിപ്പിക്കാന്‍ സാധിക്കട്ടെ എന്നായിരുന്നു രാംഗോപാല്‍ വര്‍മ്മ വനിതാ ദിനത്തില്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയര്‍ന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക