Image

കൊളോണില്‍ വാര്‍ഷികധ്യാനം

Published on 11 March, 2017
കൊളോണില്‍ വാര്‍ഷികധ്യാനം
    കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 11, 12 ഏപ്രില്‍ എട്ട്, ഒന്പത് എന്നീ രണ്ടു വാരാന്ത്യ ദിവസങ്ങളില്‍ നടക്കും. 

റോമില്‍ ഉപരിപഠനം നടത്തുന്ന ഫാ. സെബാസ്റ്റ്യന്‍ താഴത്തുകരിന്പനയ്ക്കല്‍ ഒസിഡി ആണ് ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത്. ദിവസവും രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ധ്യാനം ദിവ്യബലിയോടു കൂടി സമാപിക്കും.

വലിയനോയന്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന ധ്യാനം മാര്‍ച്ച് 11,12 (ശനി, ഞായര്‍) കൊളോണ്‍ ബുഹ്‌ഹൈമിലെ മൗറീഷ്യസ് ഹാളില്‍ ആയിരിക്കും  നടക്കുക. 

ഏപ്രില്‍ എട്ട്, ഒന്പത് (ശനി, ഞായര്‍) ദിവസങ്ങളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ദേവാലയ ഹാളിലാണ്  ധ്യാനം. രണ്ടു വാരാന്ത്യദിവസങ്ങളിലും നടക്കുന്ന ധ്യാനത്തില്‍ ഞായറാഴ്ച കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. 

ധ്യാനദിവസങ്ങളില്‍ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്. കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും വനിതാ കൂട്ടായ്മയുമാണ് ധ്യാനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് സഹായം നല്‍കുന്നത്. 

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കീഴിലുള്ള കുടുംബ കൂട്ടായ്മകളില്‍ പോയ വാരാന്ത്യങ്ങളിലായി ധ്യാനം നടന്നിരുന്നു. കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരിയുടെ നേതൃത്വത്തില്‍ ഓരോ കുടുംബ കൂട്ടായമകളുമാണ് ധ്യാനത്തിന് ക്രമീകരണങ്ങള്‍ നടത്തിയത്.

വിശുദ്ധ വചനങ്ങളെ അടിസ്ഥാനമാക്കി ആനുകാലിക ജീവിതത്തിലെ പ്രശ്‌നങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ആത്മാഭിഷേക പ്രഭാഷണത്താല്‍ ക്രിസ്തുവിന്റെ പീഠാനുഭവകാലത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന വലിയനോയന്പില്‍ സ്വയം ശുദ്ധീകരിക്കുവാനും പരിശുദ്ധാത്മാവിന്റെ അദ്ഭുതം നേരില്‍ അനുഭവിക്കാനും ഉതകുന്ന ധ്യാനവിചിന്തന കര്‍മങ്ങളിയ്‌ക്കേ് ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

വെബ്‌സൈറ്റ്: www.indischegemeinde.de

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക