Image

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ റാഫിള്‍ നറുക്കെടുപ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2011
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ റാഫിള്‍ നറുക്കെടുപ്പ്‌
ഷിക്കാഗോ: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയ്‌ക്കുവേണ്ടി ഷില്ലര്‍പാര്‍ക്കില്‍ പുതുതായി പണിയാനുദ്ദേശിക്കുന്ന പള്ളിക്കുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന റാഫിളിന്റെ നറുക്കെടുപ്പ്‌ ജൂലൈ മാസം മൂന്നാംതീയതി ഞായറാഴ്‌ച ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച്‌, അഭിവന്ദ്യ ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ നടത്തപ്പെടും.

റാഫിള്‍ കൂപ്പണിന്റെ പണം അഥവാ വില നല്‍കിയ നമ്പരുകള്‍ മാത്രമേ നറുക്കെടുപ്പില്‍ പരിഗണിക്കുകയുള്ളൂ. അതുപോലെതന്നെ സമ്മാനാര്‍ഹരാകുന്ന നമ്പരിന്റെ ഉടമസ്ഥര്‍ റാഫിള്‍ കൂപ്പണ്‍ നല്‍കിയാല്‍ മാത്രമേ സമ്മാനം ലഭ്യമാക്കുകയുള്ളൂ.

റാഫിള്‍ നറുക്കെടുപ്പിനെ സംബന്ധിച്ചുള്ള, റാഫിള്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കും. ഭാരവാഹികള്‍ അറിയിച്ചതാണിത്‌.

ഈ സംരംഭത്തില്‍ സെന്റ്‌ തോമസ്‌ ഇടവകയോട്‌ സഹകരിച്ച എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡീക്കണ്‍ ജോര്‍ജ്‌ പൂവത്തൂര്‍ (773 315 3032), ഷാജന്‍ വര്‍ഗീസ്‌ (847 678 2149, 847 997 8253).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക