Image

സാഹിത്യവേദി മാര്‍ച്ച്‌ രണ്ടിന്‌ വെള്ളിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2012
സാഹിത്യവേദി മാര്‍ച്ച്‌ രണ്ടിന്‌ വെള്ളിയാഴ്‌ച
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത യോഗം 2012 മാര്‍ച്ച്‌ രണ്ടിന്‌ വെള്ളിയാഴ്‌ച ചേരുന്നു. ഷിക്കാഗോ സാഹിത്യവേദിയുടെ 161-മത്‌ കൂട്ടായ്‌മയാണ്‌ മാര്‍ച്ച്‌ മാസം സംഘടിപ്പിച്ചിരിക്കുന്നത്‌. മൗണ്ട്‌ പ്രൊസ്‌പക്‌ടസിലുള്ള കണ്‍ട്രി ഇന്‍ സ്വീറ്റ്‌സില്‍ വൈകുന്നേരം 6.30-ന്‌ തുടങ്ങുന്ന സമ്മേളനം യശ്ശരീരനായ സുകുമാര്‍ അഴീക്കോടിന്‌ ആദരാഞ്‌ലികള്‍ അര്‍പ്പിക്കും.

ചെറുകഥാ ശില്‍പ്പശാലയായിരിക്കും ഇത്തവണത്തെ സാഹിത്യവേദിയുടെ പ്രത്യേകത.`ചെറുകഥയുടെ ശില്‍പവിദ്യ' എന്ന പ്രബന്ധം അവതരിപ്പിച്ചുകൊണ്ട്‌ ഷാജന്‍ ആനിത്തോട്ടം ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ സി. ഇലക്കാട്ട്‌ (കോര്‍ഡിനേറ്റര്‍) 773 272 1842, ഷാജന്‍ ആനിത്തോട്ടം 847 322 1181, ശിവന്‍ മുഹമ്മ 630 363 0436.
സാഹിത്യവേദി മാര്‍ച്ച്‌ രണ്ടിന്‌ വെള്ളിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക