Image

ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ഇടവകയുടെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2012
ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ഇടവകയുടെ ആശംസകള്‍
ന്യൂജേഴ്‌സി: ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്നും കര്‍ദ്ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ന്യൂജേഴ്‌സിയിലെ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ ആശംസകള്‍ അറിയിച്ചു.

ഇടവക വികാരി തോമസ്‌ കടുകപ്പള്ളിയുടെ അധ്യക്ഷതയില്‍ ട്രസ്റ്റിമാരുടേയും പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളുടേയും യോഗത്തില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കേരളത്തിലേയും പ്രത്യേകിച്ച്‌ അമേരിക്കയിലെ സീറോ മലബാര്‍ സഭയ്‌ക്ക്‌ മാര്‍പാപ്പയില്‍ നിന്നും ലഭിച്ച അംഗീകാരമാണ്‌ മാര്‍ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ പദവിയെന്ന്‌ വികാരി തോമസ്‌ കടുകപ്പള്ളി പറഞ്ഞു.

എളിമയും ആത്മീയതയും കൈമുതലായുള്ള മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ കര്‍ദ്ദിനാള്‍ പദവി സീറോ മലബാര്‍ സഭയ്‌ക്ക്‌ അഭിമാനവും സന്തോഷവും ഉളവാക്കുന്നുവെന്ന്‌ ട്രസ്റ്റിമാരായ ടോം പെരുമ്പായിലും, തോമസ്‌ ചെറിയാന്‍ പടവിലും പറഞ്ഞു.

സീറോ മലബാര്‍ സഭയോടും പാരമ്പര്യ മൂല്യങ്ങളോടും വാക്കിലും പ്രവര്‍ത്തിയിലും വിധേയത്വം പുലര്‍ത്തുന്ന നിയുക്ത കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക്‌ ഇടവകയിലെ എല്ലാ കുടുംബങ്ങളുടേയും ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നുകൊണ്ട്‌ യോഗം പര്യവസാനിച്ചു. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.
ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിക്ക്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ഇടവകയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക