Image

എക്‌സൈസ്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ ആശുപത്രിയില്‍

Published on 12 March, 2017
എക്‌സൈസ്‌ മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ ആശുപത്രിയില്‍

കോഴിക്കോട്‌: നെഞ്ചുവേദനയെ തുടര്‍ന്ന്‌ മന്ത്രി ടി.പി. രാമകൃഷ്‌ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ കോഴിക്കോടുള്ള മന്ത്രിയുടെ വീട്ടില്‍ വച്ചാണ്‌ അദ്ദേഹത്തിന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ അദ്ദേഹത്തെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌. ഹൃദയത്തിലേക്കുള്ള രക്തക്കുഴലില്‍ ബ്ലോക്ക്‌ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മറ്റ്‌ പരിശോധനകള്‍ നടത്തി വരികയാണ്‌.

 മന്ത്രിയുടെ ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക