Image

ജലക്ഷാമം: ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ ആലോചന

Published on 12 March, 2017
ജലക്ഷാമം: ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ ആലോചന


 തൃശൂര്‍ : ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ടിഷ്യൂ പേപ്പര്‍ സമ്പ്രദായം നടപ്പാക്കാന്‍ ഒരുങ്ങുന്നു. കൈ കഴുകല്‍ ഒഴിവാക്കാന്‍ ടിഷ്യൂ പേപ്പര്‍ നല്‍കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്ററന്റ്‌സ്‌ അസോസിയേഷന്‍ വ്യക്തമാക്കി. വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനൊപ്പം ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്ന കാര്യവും സംഘടന പരിഗണിക്കുന്നു.

ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക്‌ കൈ കഴുകാന്‍ വേണ്ടതുള്‍പ്പെടെ ശരാശരി ഒരു ഹോട്ടലില്‍ ദിവസവും ചുരുങ്ങിയത്‌ പതിനായിരം ലിറ്റര്‍ വെള്ളമെങ്കിലും വേണം. വലിയ തുക കൊടുത്താണ്‌ വെള്ളം വാങ്ങുന്നത്‌. 

വെള്ളം സൂക്ഷിച്ച്‌ ഉപയോഗിക്കാന്‍ ആളുകളോട്‌ പറയുന്നതിലും പരിമിതിയുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വെള്ളത്തിന്‌ പകരം ടിഷ്യൂ പേപ്പര്‍ നല്‍കാന്‍ കേരള ഹോട്ടല്‍ ആന്റ്‌ റസ്റ്ററന്റസ്‌ അസോസിയേഷന്‍ ആലോചിക്കുന്നത്‌.

കൈ കഴുകാന്‍ ടിഷ്യൂ പേപ്പര്‍ നല്‍കുന്ന കാര്യം തങ്ങള്‍ പരിഗണിക്കുന്നതായി തൃശൂര്‍ ജില്ലയിലെ ഹോട്ടല്‍ അധികൃതര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി വാഷ്‌ബേസിനുകള്‍ എടുത്തുമാറ്റും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക