Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം

ജോയിച്ചന്‍ പുതുക്കുളം Published on 24 February, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം
ഷിക്കാഗോ: ഉയിര്‍പ്പ്‌ തിരുനാളിന്റെ സന്തോഷത്തിലേക്കെത്തിച്ചേരാനായി ഉപവാസം, പ്രാര്‍ത്ഥന, പങ്കുവെയ്‌ക്കല്‍ എന്നിവയിലൂടെ ഒരുങ്ങുന്ന വിശ്വാസികള്‍ക്ക്‌ ആത്മീയ ഉണര്‍വ്വേകാന്‍ നോമ്പുകാല ധ്യാനം നടത്തുമെന്ന്‌ ഷിക്കാഗോ കത്തീഡ്രല്‍ വികാരി ഫാ. ജോയി ആലപ്പാട്ട്‌ അറിയിച്ചു. മാര്‍ച്ച്‌ 14 മുതല്‍ 17 വരെ നടത്തുന്ന ഈ ദിവ്യകാരുണ്യ ആത്മാഭിഷേക ധ്യാനം നയിക്കുന്നത്‌ ഫാ. ജോയി ചെമ്പകശ്ശേരിയാണ്‌.

മാര്‍ച്ച്‌ 14,15,16 തീയതികളില്‍ വൈകിട്ട്‌ 6 മുതല്‍ 9 വരേയും, മാര്‍ച്ച്‌ 17-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ വൈകിട്ട്‌ 4 മണി വരെയുമാണ്‌ ധ്യാനപരിപാടികള്‍.

ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ വികാരി ഫാ. ജോയി ആലപ്പാട്ടും, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും വിശ്വാകളേവരേയും ക്ഷണിക്കുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നോമ്പുകാല ധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക