Image

ബി.ജെ.പിക്കുണ്ടായ മുന്നേറ്റം അപകട സൂചനയെന്ന് അച്യുതാനന്ദന്‍

Published on 12 March, 2017
ബി.ജെ.പിക്കുണ്ടായ മുന്നേറ്റം അപകട സൂചനയെന്ന്  അച്യുതാനന്ദന്‍
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകട സൂചനയെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനം നാസികളുടേതിന് സമാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് വേഗതയേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ കാര്‍ഡ് തരാതരംപോലെ ഇറക്കി കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ദുരുപയോഗം ചെയ്തുമാണ് ബി.ജെ.പി വലിയ വിജയം നേടിയിരിക്കുന്നത്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അന്തഃസാരശൂന്യമായ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വോട്ടുകള്‍ ഭിന്നിപ്പിക്കാനും അത് ബി.ജെ.പിക്ക് മുതലെടുക്കാനുമുള്ള അവസരവും സൃഷ്ടിച്ചു. അതുകൊണ്ട് നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണേണ്ടതില്ലെന്നും വി.എസ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക