Image

എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published on 12 March, 2017
എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന്  തുഷാര്‍ വെള്ളാപ്പള്ളി
എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍.ഡി.എ മുന്നണിയില്‍ പരിഗണന കിട്ടാത്തതില്‍ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. സാഹചര്യങ്ങള്‍ അനുസരിച്ച് ബി.ഡി.ജെ.എസ് തീരുമാനം എടുക്കും. എല്‍.ഡി.എഫിലും യു.ഡി.എഫിലും എന്‍.ഡി.എയിലും ബി.ഡി.ജെഎസിന് സാധ്യതകളുണ്ടെന്നും അദ്ദേഹം 
പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക