Image

പഞ്ചാബിന്റെ `ക്യാപ്‌റ്റന്‍' അമരീന്ദര്‍ സിങ്‌ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും

Published on 12 March, 2017
പഞ്ചാബിന്റെ `ക്യാപ്‌റ്റന്‍' അമരീന്ദര്‍ സിങ്‌ വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും


അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്ങിനെ തെരഞ്ഞെടുത്തു. 

കോണ്‍ഗ്രസിന്റെ നിയസഭാ കക്ഷിയോഗത്തിന്‌ ശേഷം ഗവര്‍ണറെ കണ്ട അമരീന്ദര്‍ സിങ്‌ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവും ഉന്നയിച്ചു. വ്യാഴാഴ്‌ചയാകും ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിങ്‌ പഞ്ചാബിന്റെ മുഖ്യമന്തിയായി അധികാരമേല്‍ക്കുക.


 
അതേസമയം ബി.ജെ.പി വിട്ട്‌ കോണ്‍ഗ്രസിലെത്തിയ മുന്‍ ക്രിക്കറ്റ്‌ താരം കൂടിയായ നവജ്യോത്‌ സിങ്ങ്‌ സിദ്ദു മന്ത്രി സഭയില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇത്‌ വരെ തീരുമാനമായില്ല. സിദ്ദുവിന്റെ കാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്നാണ്‌ അമരീന്ദര്‍ പറയുന്നത്‌.

തെരഞ്ഞെടുപ്പിന്‌ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിച്ചെന്നും പ്രധാന മന്ത്രിയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക