Image

വോട്ടിംഗ്‌ യന്ത്രം നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടത്‌

Published on 12 March, 2017
 വോട്ടിംഗ്‌ യന്ത്രം നിരവധി രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടത്‌


ന്യൂദല്‍ഹി: ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളില്‍ കൃത്രിമം കാണിക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച്‌ വിദേശ രാജ്യങ്ങളും. സുതാര്യതയില്ലെന്ന കാരണത്താല്‍ നെതര്‍ലന്റ്‌, ഐയര്‍ലെന്റ്‌, ഇറ്റലി, ജര്‍മ്മനി, യു.എസ്‌, വെനിസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീന്‍ നിരോധിച്ചതായി ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു.


ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകളുടെ സുതാര്യത സംബന്ധിച്ച്‌ 51 മില്യണ്‍ പൗണ്ട്‌ ചിലവഴിച്ച്‌ മൂന്നുവര്‍ഷം പഠനം നടത്തിയശേഷമാണ്‌ അയര്‍ലന്റ്‌ ഇത്‌ നിരോധിച്ചതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നു.

തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ്‌ വെനസ്വേല, മാസിഡോണിയ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇ.വി.എം ഉപയോഗിക്കുന്നത്‌ അവസാനിപ്പിച്ചത്‌.
യു.എസിലെ കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ പേപ്പര്‍ ട്രെയില്‍ ഇല്ലാതെ ഇ.വി.എം ഉപയോഗിക്കുന്നത്‌ അനുവദനീയമല്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക