Image

ദമ്മാം ഇന്ത്യന്‍ സ്‌ക്കൂളില്‍ ഫീസിളവ് പുനഃസ്ഥാപിയ്ക്കുക: നവയുഗം

Published on 12 March, 2017
ദമ്മാം ഇന്ത്യന്‍ സ്‌ക്കൂളില്‍  ഫീസിളവ് പുനഃസ്ഥാപിയ്ക്കുക: നവയുഗം
ദമ്മാം: ദമ്മാമിലെ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍, ഈ അദ്ധ്യയനവര്ഷം മുതല്‍, ഒരേ കുടുംബത്തിലെ എല്ലാ കുട്ടികളും ഒരേ പ്രതിമാസട്യൂഷന്‍ ഫീസ് നല്‍കണമെന്ന സ്‌കൂള്‍ അധികൃതരുടെ ഉത്തരവ്, അടിയന്തരമായി റദ്ദാക്കണമെന്ന് നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

സ്‌കൂളിന് വരുമാനം ഉണ്ടാക്കാനെന്ന വ്യാജേന ഫീസ്ഏകീകരണം നടത്താനുള്ള തീരുമാനം, ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ സാധാരണക്കാരായ പ്രവാസി കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായിരിയ്ക്കുകയാണ്. ഒരു കുടുംബത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഫീസിളവ് സാധാരണക്കാരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. വിസ ചാര്‍ജ്ജ് വര്‍ദ്ധനവ്, ആശ്രിതര്‍ക്ക് പ്രതിമാസഫീസ് തുടങ്ങിയ സൗദി സര്‍ക്കാരിന്റെ പല പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളും കാരണം ഏറെ സാമ്പത്തികബുദ്ധിമുട്ടിലായ പ്രവാസികളെ , ഇന്ത്യന്‍ എംബസ്സിയുടെ കീഴിലുള്ള സ്‌ക്കൂള്‍ മാനേജ്‌മെന്റ് തന്നെ, സാമ്പത്തികമായി പിഴിയാന്‍ ശ്രമിയ്ക്കുന്നത് ഖേദകരമാണ്.

ഏകീകൃതഫീസ് എന്ന നയം നടപ്പാക്കില്ല എന്ന ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനം ഏറെ അഭിനന്ദനാര്‍ഹമാണ്.
അതേ മാര്‍ഗ്ഗം പിന്തുടര്‍ന്ന്, ദമാം ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരും ഫീസ് ഏകീകരണ തീരുമാനം അടിയന്തരമായി പിന്‍വലിച്ച് നിലവിലെ ഫീസ് ഘടന തുടരണമെന്നും, സ്‌കൂളിനു വരുന്ന അധിക ചിലവുകള്‍ കണ്ടെത്താന്‍ ഫീസ് ഇതര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക