Image

ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 12 March, 2017
ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ധനശേഖരണാര്‍ത്ഥം മെയ് 13-നു നടത്തപ്പെടുന്ന ദിലീപ് ഷോ 2017 എന്ന സൂപ്പര്‍ മെഗാഷോയുടെ ഡയമണ്ട് സ്‌പോണ്‍സറായി പേരന്റ് പെട്രോളിയം എത്തുന്നു. പതിനായിരം ഡോളറിന്റെ സ്‌പോണ്‍സര്‍ഷിപ്പാണ് പേരന്റ് പെട്രോളിയം നല്‍കുന്നത്.

ഈവര്‍ഷത്തെ ഏറ്റവും താരസമ്പന്നവും മനോഹരവുമായ സ്റ്റേജ്‌ഷോ ആയിരിക്കും ദിലീപ് ഷോ എന്നു കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ അറിയിച്ചു. സ്റ്റേജ് ഷോ സംവിധായകന്‍, സിനിമാ സംവിധായകന്‍, സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രാവീണ്യം തെളിയിച്ചിട്ടുള്ള നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഈ ഷോയില്‍ ദിലീപ്, കാവ്യാമാധവന്‍, നമിത പ്രമോദ്, പിഷാരടി, റിമി ടോമി, ധര്‍മ്മജന്‍, ഹരിശ്രീ യൂസഫ് തുടങ്ങി നിരവധി സിനിമാ- ടിവി രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. ജനപ്രിയ താരങ്ങളുടെ താന്നിധ്യത്തില്‍ അനുഗ്രഹീതമായ ഈ പരിപാടി, നോര്‍ത്ത് അമേരിക്കയിലെ മലയാളി തറവാടായ ചിക്കാഗോയില്‍ അരങ്ങേറുമ്പോള്‍ അതിന് ആഥിത്യം വഹിക്കാന്‍ ചിക്കാഗോ കെ.സി.എസിനു അവസരം ലഭിക്കുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നു ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തറയില്‍ പറഞ്ഞു.

ഈവര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന ആദ്യത്തെ സൂപ്പര്‍ മെഗാഷോ ആയ ദിലീപ് ഷോ 2017-ന്റെ വിജയത്തിനായി എല്ലാവരുടേയും സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ബിനു പൂത്തുറയില്‍ 847 644 9869, ജോണിക്കുട്ടി പിള്ളവീട്ടില്‍ 847 924 3493.
ചിക്കാഗോ കെ.സി.എസ് ദിലീപ് ഷോ: പേരന്റ് പെട്രോളിയം ഡയമണ്ട് സ്‌പോണ്‍സര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക