Image

സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാനന്തവാടി ബിഷപ്പ് സന്ദര്‍ശനം നടത്തി

Published on 12 March, 2017
സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാനന്തവാടി ബിഷപ്പ്  സന്ദര്‍ശനം നടത്തി
കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം സന്ദര്‍ശനം നടത്തി. 

ഇടവകയും സഭയും കടന്നുപോയത് പീഡാനുഭവത്തിന്റെ കുരിശുവഴിയിലൂടെയായിരുന്നുവെന്ന് ബിഷപ്പ് പറഞ്ഞു. കുരിശുമരണം ഇനിയും ആയിട്ടില്ല. കുരിശുയാത്ര മുന്നോട്ടുനീങ്ങുകയാണ്. ഈ പീഡാനുഭവങ്ങള്‍ക്കപ്പുറം നമ്മെ കാത്തിരിക്കുന്നത് ഉത്ഥാനമാണെന്ന പ്രത്യാശ വിസ്വാസികള്‍ കാത്തുസൂക്ഷിക്കണം. പ്രതിസന്ധികളില്‍ ഇടവകാംഗങ്ങള്‍ സമചിത്തതയോടെ നിലകൊണ്ടു. പള്ളിയില്‍ വരുന്നവരുടെ എണ്ണത്തില്‍ മാറ്റമുണ്ടായില്ല. വിശ്വാസം ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതു കൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

വൈദികന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടുമുള്ള ദുഃഖം തന്റെ സന്ദേശത്തില്‍ ബിഷപ്പ് വീണ്ടും പ്രകടിപ്പിച്ചു. നേരത്തേ കത്തിലൂടെ ഈ കുടുംബത്തിനെ ഇക്കാര്യം അറിയിച്ചതാണ്. 

തെളിവുകള്‍ എല്ലാം നശിപ്പിച്ചതിനാല്‍ കോടതി റോബിന്‍ വടക്കുംചേരിയെ വെറുതെവിട്ടാല്‍ വൈദിക പട്ടത്തിലേക്ക് തിരിച്ചെടുക്കുമോ എന്നായിരുന്നു ബിഷപ്പിനോട് ഇടവകക്കാരുടെ ചോദ്യം. നിരവധി പരാതികള്‍ കൊട്ടിയൂരില്‍നിന്ന് അയച്ചിട്ടും റോബിന്‍ വടക്കുംചേരിക്കെതിരെ നടപടി എടുക്കാത്തതിനെക്കുറിച്ചും ഇടവകക്കാര്‍ ചോദിച്ചു. ഊമക്കത്തുകളുടെ പേരിലല്ല ഒരുനടപടിയും എടുക്കേണ്ടതെന്ന്  ബിഷപ്പ്  പറഞ്ഞു. 

പള്ളിമേടകളില്‍ സി.സി.ടി.വി. സ്ഥാപിക്കുക, തുറന്ന സ്ഥലത്ത് മാത്രം കൗണ്‍സലിങ്ങുകള്‍ നടത്തുക, വ്യക്തികളെയും ഗ്രൂപ്പുകളെയും വിദേശയാത്രയ്ക്ക് കൊണ്ടുപോകുന്നത് നിയന്ത്രിക്കുക, പരാതികള്‍ പരിഹരിക്കാന്‍ ഇടവകയില്‍ സമിതികള്‍ രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. മതാധ്യാപകരെയും സംഘടനാപ്രതിനിധികളെയും ബിഷപ്പ് കണ്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക