Image

ഉത്തര്‍പ്രദേശ് നിയമസഭയില്‍ 41 വനിതകള്‍

Published on 12 March, 2017
ഉത്തര്‍പ്രദേശ് നിയമസഭയില്‍ 41 വനിതകള്‍
ഉത്തര്‍പ്രദേശ് നിയമസഭയില്‍ 41 വനിതകള്‍. യു.പി.യില്‍ ഏറ്റവുമധികം വനിതകള്‍ വിജയിച്ച നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്. കഴിഞ്ഞ നിയമസഭയില്‍ 35 ആയിരുന്നു വനിതാപ്രാതിനിധ്യം.

ഇക്കുറി 35 വനിതകളാണ് ബി.ജെ.പി.യില്‍നിന്ന് വിജയിച്ചത്. 

കോണ്‍ഗ്രസ്, ബി.എസ്.പി. പാര്‍ട്ടികളില്‍ നിന്ന് രണ്ടുവീതവും സമാജ്വാദി, അപ്‌നാദള്‍ എന്നിവരില്‍നിന്ന് ഒന്നു വീതവും വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു. റായ്ബറേലിയില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിന്റെ അദിതി സിങ്ങിനാണ് ഏറ്റവുമധികം ഭൂരിപക്ഷം. 89,000ലേറെ വോട്ടുകള്‍ക്കാണ് അദിതി വിജയിച്ചത്. ഭരണകക്ഷിയായിരുന്ന സമാജ്വാദിയുടെ ഏക വനിതാ പ്രതിനിധി അസ്‌മോലിയില്‍ നിന്നുള്ള പിങ്കി യാദവാണ്.

 പഞ്ചാബില്‍ 
സ്ത്രീപ്രാതിനിധ്യം കുറഞ്ഞു. മത്സരിച്ച 81 വനിതകളില്‍ വിജയിച്ചത് 6 പേര്‍ മാത്രം. 2012ല്‍ 14 വനിതകളാണ് നിയമസഭയിലെത്തിയത്.

വിജയിച്ചവരില്‍ മൂന്നുവീതം ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് അംഗങ്ങളാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക