Image

രാഹുലില്‍ ഇനിയും പ്രതീക്ഷയില്ല.. (വിശാഖ് ചെറിയാന്‍, ഇന്ത്യനാപ്പോളിസ്)

Published on 12 March, 2017
രാഹുലില്‍ ഇനിയും പ്രതീക്ഷയില്ല.. (വിശാഖ് ചെറിയാന്‍, ഇന്ത്യനാപ്പോളിസ്)
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു നേതാവിന്റെയും കുടുംബസ്വത്തല്ല, അനേകരുടെ ജീവന്‍ കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനമാണ്. മതേതര ഇന്ത്യ പടുത്തുയര്‍ത്തിയ പ്രസ്ഥാനം, ഭാരതത്തെ എഴുപതു വര്‍ഷംകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രസ്ഥാനം. മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആകെ പ്രതീക്ഷയുള്ള പ്രസ്ഥാനം. ഫാസിസിസ്‌റ് ശക്തികള്‍ നിറഞ്ഞു തുള്ളുന്‌പോഴും, ഇടതു ശക്തികള്‍ക്കുപോലും ആകെ പ്രതീക്ഷ ഈ കോണ്‍ഗ്രസിലാണ്.

നൂറ്റാണ്ടുകള്‍ പാരമ്പര്യം അവകാശപ്പെടാനുള്ള ഈ പ്രസ്ഥാനത്തിന്റെ പതനത്തിന്റെ ഉത്തരവാദിത്വം അതിന്റെ നേതൃത്വമാണ്. സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങള്‍ പോലും മോഡി തരംഗത്തില്‍ നിഷ്പ്രഭമായത് നേതൃത്വത്തിന്റെ കഴിവല്ലയിമയേ പ്രതിഫലിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഒന്നുമല്ലായിരുന്ന ബിജെപി മുന്നൂറിലധികം സീറ്റ് പിടിച്ചു അധികാരത്തിലെത്തുമ്പോള്‍ ഗോവയുടേയും, മണിപ്പൂരിന്റെയും നേരിയ മേല്‍ക്കോയ് അവകാശപെടാനാകുന്ന വിജയമല്ല, അകാലിദളിന്റെ ജനവിരുദ്ധ തരംഗം ക്യാപ്റ്റന്റെ പ്രഭാവത്തിലൂടെ പഞ്ചാബില്‍ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചപ്പോള്‍, ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടതും നേതൃത്വത്തിന് യാധൊരു രീതിയിലും അവകാശപ്പെടാന്‍ കഴിയുന്ന വിജയമല്ല. ഇനിയും കോണ്‍ഗ്രസില്‍ അഴിച്ചുപണി നടത്തിയില്ലെങ്കില്‍, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ 44 സീറ്റ് എന്നുള്ളത് വെറും 14 സീറ്റില്‍ ഒതുങ്ങും എന്ന് പറയാതിരിക്കാന്‍ കഴിയില്ല.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോഴും വിശ്വസിക്കുന്നവര്‍ ഒന്നാലോചിക്കുക, ഈ മഹാ പ്രസ്ഥാനത്തിന്റെ നെല്ലിപ്പലകയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. വിമര്‍ശിക്കുന്നവര്‍ ആത്മാര്‍ത്ഥമായി കോണ്‍ഗ്രസ്സിന്റെ ഒരു തിരിച്ചുവരവിനെ ആഗ്രഹിക്കുന്നു.. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഒരു പ്രാവശ്യം പോലും കഴിവ് തെളിയിക്കാന്‍ കഴിയാത്ത രാഹുലില്‍ ഇനിയും എനിക്ക് പ്രതീക്ഷയില്ല..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക