Image

നോട്ട്‌ അസാധുവാക്കലിനു ശേഷമുള്ള എല്ലാ നിയന്ത്രണങ്ങളും റിസര്‍വ്വ്‌ ബാങ്ക്‌ നീക്കി

Published on 12 March, 2017
നോട്ട്‌ അസാധുവാക്കലിനു ശേഷമുള്ള എല്ലാ നിയന്ത്രണങ്ങളും റിസര്‍വ്വ്‌ ബാങ്ക്‌ നീക്കി


ന്യൂദല്‍ഹി: ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്ക്‌ ശേഷം ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി റിസര്‍വ്വ്‌ ബാങ്ക്‌ അറിയിച്ചു. പുതിയ തീരുമാനത്തോടെ നവംബര്‍ എട്ടിന്‌ മുന്‍പത്തേത്‌ പോലെ പണം പിന്‍വലിക്കാന്‍ ഇനി മുതല്‍ ജനങ്ങള്‍ക്ക്‌ കഴിയും.


നോട്ടുകള്‍ അസാധുവാക്കിയതിന്‌ ശേഷം കടുത്ത നിയന്ത്രണങ്ങളാണ്‌ ആര്‍.ബി.ഐ കൊണ്ടു വന്നത്‌. ഇതു പ്രകാരം 2500 രൂപ മാത്രമേ എ.ടി.എമ്മുകളില്‍ നിന്ന്‌ പിന്‍വലിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. പിന്നീട്‌ ഈ തുക ഘട്ടം ഘട്ടമായി ഉയര്‍ത്തിയിരുന്നു.



ആഴ്‌ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000-ത്തില്‍ നിന്ന്‌ 50,000 ആക്കി ഉയര്‍ത്തിയത്‌ ഫെബ്രുവരി മാസം 20-നായിരുന്നു. പുതിയ തീരുമാനത്തോടെ പണം പിന്‍വലിക്കുന്നത്‌ പഴയപടിയാകുമെങ്കിലും ഇതിന്‌ പരിധി നിശ്ചയിക്കാനുള്ള അവകാശം ബാങ്കുകള്‍ക്കുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക