Image

ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിഞ്‌ജ ചെയ്യും

Published on 12 March, 2017
ഗോവയില്‍ പരീക്കര്‍ സര്‍ക്കാര്‍ നാളെ സത്യപ്രതിഞ്‌ജ ചെയ്യും

ന്യൂഡല്‍ഹി " ഗോവ മുഖ്യമന്ത്രിയായി മുന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിഞ്‌ജ ചെയ്‌തു അധികാരമേല്‍ക്കും. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ സത്യപ്രതിഞ്‌ജ്‌ ചടങ്ങ്‌. സത്യപ്രതിഞ്‌ജ വൈകരുതെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ്‌ വേഗത്തില്‍ സത്യപ്രതിഞ്‌ജ ചടങ്ങ്‌ തീരുമാനിച്ചത്‌.

ഗോവയില്‍ പരീക്കറെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ടിയുടെയും ഗോവ ഫോര്‍വേഡ്‌ പാര്‍ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ നേടി സര്‍ക്കാര്‍ ഉണ്ടാക്കാനാണ്‌ ബിജെപി കരു നീക്കിയത്‌. 

ഭൂരിപക്ഷം അവകാശപെട്ട്‌ ഗവര്‍ണറെ കണ്ട ബിജെപി നേതൃത്വത്തെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്‌.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെയാണ്‌ ആദ്യം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്ന്‌ കോണ്‍ഗ്രസ്‌ ഗോവ നേതൃത്വം ആരോപിച്ചു. ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണ ഉള്‍പ്പെടെ 14 സീറ്റുകളുള്ള ബിജെപിക്ക്‌ സര്‍ക്കാരുണ്ടാക്കാന്‍ ഏഴ്‌ എംഎല്‍എമാര്‍പിന്തുണയ്‌ക്കണം. 17 സീറ്റുകളാണ്‌ കോണ്‍ഗ്രസിനുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക