Image

ജിഷ്‌ണുവിന്‍റെ മരണം: കൃഷ്‌ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്‌

Published on 13 March, 2017
ജിഷ്‌ണുവിന്‍റെ മരണം: കൃഷ്‌ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്‌
തിരുവനന്തപുരം: ജിഷ്‌ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ്‌ ഓഫ്‌ കോളജിന്‍റെ ചെയര്‍മാന്‍ പി.കൃഷ്‌ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്‌. 

മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. കഴിഞ്ഞ ദിവസമാണ്‌ കേസില്‍ കൃഷ്‌ണദാസിന്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.

ജാമ്യം നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ സര്‍ക്കാരിന്‌ വേണ്ടി ഹാജരാകും. അതേസമയം കൃഷ്‌ണദാസ്‌ ഒഴികയുള്ള കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക