Image

ഡോ. സതീഷ് നമ്പ്യാര്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍.

Published on 13 March, 2017
ഡോ. സതീഷ് നമ്പ്യാര്‍   ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്  ചെയര്‍മാന്‍.

മസ്‌കറ്   ഒമാനിലെ ഇന്ത്യാക്കാരുടെ ഏക അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഒമാന്റെ വാര്‍ഷിക പൊതുയോഗം ഡോക്ടര്‍ സതീഷ് നമ്പ്യാറുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്‌ഠേന വീണ്ടും തിരഞ്ഞെടുത്തു.

ദാര്‍സൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത് നടന്ന വാര്‍ഷിക പൊതുയോഗമാണ് വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ എതിരില്ലാതെ വീണ്ടും തിരഞ്ഞെടുത്തത്. 

ഡോക്ടര്‍ നമ്പ്യാര്‍ ചെയര്‍മാനായി തുടരും. സി.എം.സര്‍ദാര്‍ വൈസ് ചെയര്‍മാനും ബാബു രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. പി. എം. ജാബിര്‍ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി തുടരും.

ഒമാന്‍ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച സ്ഥലത്ത് ക്ലബ്ബിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആസ്ഥാനം പണിയുന്നതിന് മുന്‍ഗണന നല്കുമെന്ന് ഡോക്ടര്‍ സതീഷ് നമ്പ്യാര്‍ പറഞ്ഞു.

ദേശ ഭാഷകള്‍ക്ക് അതീതമായി പ്രവാസി സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്കിയ സേവനമാണ് വീണ്ടും സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയായി എതിരില്ലാതെ താന്‍ തിരഞ്ഞെടുക്കപ്പെടാന്‍ സാഹചര്യമൊരുക്കിയതെന്ന് പി.എം. ജാബിര്‍ പറഞ്ഞു. 

നിരവധി വെല്ലുവിളികളും പരിമിതികളും നിറഞ്ഞ ഈ മേഖലയില്‍ അധികാരികളുടെയും നന്മ നിറഞ്ഞ മനഷ്യരുടെയും സഹായത്തോടെ കൂടുതല്‍ കാര്യങ്ങള്‍ താന്‍ നിര്‍വ്വഹിക്കുമെന്നും കൂടുതല്‍ പേരിലേക്ക് സാമൂഹ്യക്ഷേമ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും എന്നും അദ്ദേഹം പറഞ്ഞു.

അംഗബലത്തില്‍ ഗള്‍ഫിലെ തന്നെ ഏറ്റവും വലിയ അംഗീകൃത സംഘടനയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഒമാന്‍ ന്റെ കീഴില്‍ വിവിധ സംസ്ഥാനത്തു നിന്നുള്ളവര്‍ക്കായി , 22 ഭാഷാ വിഭാഗങ്ങളം ,   സലാല, സൊഹാര്‍ . എന്നിവിടങ്ങളില്‍ ശാഖകളുമുണ്ടു.

വാര്‍ത്ത അയച്ചത്   ബിജു വെണ്ണികുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക