Image

ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന മോഹന്‍ലാല്‍, വീഡിയോ വൈറലാകുന്നു

Published on 13 March, 2017
ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന മോഹന്‍ലാല്‍, വീഡിയോ വൈറലാകുന്നു

ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ വൈറല്‍. വിദേശത്തു നിന്നുള്ള ഒരു വീഡിയോയാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കുന്നതിനിടെ ഒരു ആരാധകന്‍ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ദേഷ്യ ഭാവത്തില്‍ ലാല്‍ നോക്കുന്നത് വീഡിയോയില്‍ കാണാം.

രസകരമായ സംഭവം അതല്ല. മമ്മൂട്ടി ഫാന്‍ാസണ് ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത്. ഇത് ഞങ്ങളുടെ ഏട്ടന്‍ അല്ലെന്നും ഞങ്ങടെ ഏട്ടന്റെ ഉമ്മവെപ്പ് ഇതല്ലെന്നും അവര്‍ പരിഹസിക്കുന്നു. ഇതാണോ മുഴുവന്‍ സ്റ്റാറിന്റെ ആരാധക സ്‌നേഹമെന്ന് ചോദിച്ചവരും ഉണ്ട്.

  മോഹന്‍ലാല്‍ ആരാധകരെ കെട്ടിപ്പിടിക്കുകയും ഉമ്മവെയ്ക്കുന്നതായും പറയുന്ന ആരാധകര്‍ എവിടെയെന്നാണ് ചിലരുടെ സംശയം. മമ്മൂട്ടി ആരാധകരെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോകളും അവര്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ചു. വീഡിയോ നിരവധിയാളുകളാണ് ഷെയര്‍ ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക