Image

തെന്നല മൊയ്തീന്‍ കുട്ടിയുടെ പരിശ്രമം; ഏറ്റെടുക്കാനാളില്ലാതെ കിടന്ന മൃതദേഹം നാട്ടിലേക്ക്

Published on 13 March, 2017
തെന്നല മൊയ്തീന്‍ കുട്ടിയുടെ പരിശ്രമം; ഏറ്റെടുക്കാനാളില്ലാതെ കിടന്ന മൃതദേഹം നാട്ടിലേക്ക്

      റിയാദ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു ഒന്നര മാസത്തിലധികം മോര്‍ച്ചറിയില്‍ തിരിഞ്ഞുനോക്കാനാളില്ലാതെ കിടന്ന ആന്ധ്രാപ്രദേശ് മേദക് ജില്ലയിലെ കമ്രാം വില്ലേജ് ശങ്കരംപെട്ട് സ്വദേശി കെദാവത്ത് രവി (39)യുടെ മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയുടെ സമയോചിത ഇടപെടല്‍ മൂലം നാട്ടിലേക്ക് കൊണ്ടുപോയി. 

റിയാദിലെ ഒരു നിര്‍മാണ കന്പനിയില്‍ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ രവി വാഹനാപകടത്തിലാണ് മരിച്ചത്. റോഡില്‍ കിടന്ന മൃതദേഹം പോലീസ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒന്നര മാസം കഴിഞ്ഞിട്ടും ആരും അന്വേഷിച്ചെത്തിയില്ല. ഇതിനിടെ മറ്റൊരു വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് മലസ് പോലീസ് സ്‌റ്റേഷനിലെത്തിയ തെന്നല മൊയ്തീന്‍ കുട്ടിയോട് പോലീസുകര്‍ ഈ മൃതദേഹത്തിെന്റ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ റിയാദില്‍ തന്നെയുള്ള രവിയുടെ സഹോദരനെ കണ്ടെ ത്തുകയും നാട്ടിലെ കുടുംബത്തെ വിവരമറിയിക്കുകയുമായിരുന്നു. രേഖകള്‍ ശരിയാക്കി ഇന്ത്യന്‍ എംബസി സാമൂഹ്യക്ഷേമ വിഭാഗത്തിെന്റ സാന്പത്തിക സഹായത്തോടെയാണ് നാട്ടിലെത്തിക്കാന്‍ സാധിച്ചത്. കംസിയാണ് രവിയുടെ ഭാര്യ.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക