Image

രാജ്യത്തെമ്പാടും അതിവേഗ കോടതികള്‍ സ്ഥാപിക്കണം: ശ്രീമതി ടീച്ചര്‍ . എം. പി

ബിജു വെണ്ണികുളം. Published on 13 March, 2017
രാജ്യത്തെമ്പാടും അതിവേഗ കോടതികള്‍ സ്ഥാപിക്കണം:  ശ്രീമതി ടീച്ചര്‍ . എം. പി
മസ്‌കാറ്റ്:  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം വനിതാ ദിനാഘോഷം   ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് ആഘോഷിച്ചു ശ്രീമതി ടീച്ചര്‍ എം പി മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ കേരള വിഭാഗം കണ്‍വീനര്‍ രതീശന്‍ അദ്ധ്യക്ഷനായിരുന്നു.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അധികാര സ്ഥാനങ്ങളിലേക്കുള്ള സംവരണം ഉള്‍പ്പെടെ കേരളത്തിലെ സ്ത്രീകള്‍ നേടിയെടുത്ത അവകാശങ്ങള്‍ എല്ലാം തന്നെ നിരവധി പോരാട്ടങ്ങളിലൂടെയും കേരളത്തിലെ കാലാകാലങ്ങളില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ മുന്നണി സര്‍ക്കാരുകളുടെ സഹായത്തോടെയുമാണ് നേടിയത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനായി  രാജ്യത്തെമ്പാടും അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിന് വേണ്ടി പാര്‍ലമെന്റില്‍ നിരന്തരം ആവശ്യപെട്ടുകൊണ്ടിരിക്കുകയാണെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

പ്രശസ്ത സാഹിത്യകാരന്‍ രാമനുണ്ണി മുഖ്യ പ്രഭാഷണം നടത്തി.

ലോകത്തെമ്പാടും സ്ത്രീവിരുദ്ധത മുഖമുദ്ര ആയിട്ടുള്ളവര്‍ അധികാരസ്ഥാനങ്ങളില്‍ കടന്നു വരുന്ന മുതലാളിത്ത വ്യവസ്ഥിതിയിലാണ്  നാം ഇന്ന് വനിതാ ദിനം ആഘോഷിക്കുന്നത്.

ഇത്  നമുക്ക് ഏറെ ആകുലതകളും ഭീതിയുമാണ് സമ്മാനിക്കുന്നത്. ഇതിനെതിരെ പടപൊരുതാനുള്ള ഊര്‍ജം സംഭരിക്കുന്നതാകണം വനിതാദിനാചരണം. രാമനുണ്ണി കൂട്ടിച്ചേര്‍ത്തു.

 പ്രജീഷ നിഷാന്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അശ്വതി സി ജോയ് നന്ദി രേഖപ്പെടുത്തി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി  പി എം ജാബിര്‍  വിശിഷ്ടാദി കള്‍ക്ക് കേരള വിഭാഗത്തിന്റെ ഉപഹാരം നല്‍കി.

വാര്‍ത്ത:    ബിജു  വെണ്ണികുളം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക