Image

മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം

പി. പി. ചെറിയാന്‍ Published on 14 March, 2017
മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം
വാഷിങ്ടന്‍: ബിജെപിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും മോദിയുടെ ആരാധകരും വമ്പിച്ച വിജയാഘോഷ പ്രകടനങ്ങള്‍ നടത്തി. ഉത്തരാഖാണ്ഡില്‍ 70 ല്‍ 56 സീറ്റും ഉത്തരപ്രദേശില്‍ 320 സീറ്റുകളും നേടി ചരിത്ര വിജയം കൈവരിച്ചതു മോദിയുടെ വികസന അജണ്ടയ്ക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണെന്ന് ഇന്ത്യന്‍ ഡയസ്‌പോറ സ്റ്റഡീസ് ഡയറക്ടറും ഗ്ലോബല്‍ ഇന്ത്യന്‍ ടെക്‌നോളജി പ്രൊഫഷണല്‍സ് അസോസിയേഷന്‍ (GITPRO) സ്ഥാപകനുമായ കണ്ടരു കാന്ത പറഞ്ഞു.

കലിഫോര്‍ണിയ, വാഷിങ്ടന്‍, ന്യുയോര്‍ക്ക് എന്നീ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തരും അനുഭാവികളുമാണ് ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്തത്. ലോക്‌സഭയിലും രാജ്യസഭയിലും പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ ഇന്ത്യയുടെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ മാറി കിട്ടുമെന്ന് പഞ്ചാബില്‍ നിന്നുള്ള ബിജെപി അനുഭാവി രാജ് ബാനോട്ട് കലിഫോര്‍ണിയയില്‍ പറഞ്ഞു.

പി. പി. ചെറിയാന്‍
മോദിയുടെ ചരിത്രവിജയം : അമേരിക്കയിലും ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക