Image

മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍

പി. പി. ചെറിയാന്‍ Published on 14 March, 2017
മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍
ഡാലസ്: മിഷന്‍സ് ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫെലോഷിപ്പ് പതിനാലാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടും. ഡാലസ് ലൂനാ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാനാണ് മുഖ്യ പ്രഭാഷകന്‍.

കണ്‍വന്‍ഷന്റെ ഉദ്ഘാടനം കരോള്‍ട്ടന്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് ചര്‍ച്ച് വികാരിയും കോര്‍ എപ്പിസ്‌കോപ്പായുമായ റെവ. ഫാ. വി. എം. തോമസ് നിര്‍വ്വഹിക്കും. വാര്‍ഷികത്തോടനുബന്ധിച്ചു കരോള്‍ട്ടണില്‍വെച്ചു ഏപ്രില്‍ 18, 19, 20 രാവിലെ 9.30 മുതല്‍ വേദപഠനവും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് - റെവ. ഡോ. പി. പി. ഫിലിപ്പ് : 972 416 2957, പി. വി. ജോണ്‍ : 214 642 9108, ജോണ്‍ മാത്യു : 469 321 0622, ജോര്‍ജ് വര്‍ഗീസ് : 972 691 1482, ഡോ. ചെറിയാന്‍ സാമുവേല്‍: 972 939 9051, സാംസണ്‍ ജോര്‍ജ് :214 215 9241.

പി. പി. ചെറിയാന്‍

മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക