Image

താനൂരില്‍ പൊലീസ്‌ നിയമം ലംഘിച്ചെന്ന്‌ എല്‍ഡിഎഫ്‌ ജില്ലാ നേതൃത്വം

Published on 14 March, 2017
താനൂരില്‍ പൊലീസ്‌ നിയമം ലംഘിച്ചെന്ന്‌ എല്‍ഡിഎഫ്‌ ജില്ലാ നേതൃത്വം

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂരില്‍ ഞായറാഴ്‌ച രാത്രി മുതലുണ്ടായ അക്രമങ്ങളില്‍ പൊലീസുകാര്‍ക്ക്‌ വീഴ്‌ച പറ്റിയതായി മലപ്പുറത്തെ എല്‍ഡിഎഫ്‌ നേതൃത്വം. താനൂരില്‍ പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്‌ച ഉണ്ടായി. 

 തെരഞ്ഞെടുപ്പ്‌ തോല്‍വിക്കുശേഷം ലീഗ്‌ നേതൃത്വം താനൂരില്‍ കലാപം അഴിച്ചുവിടുകയാണ്‌. നിയമം കൈയിലെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി വേണം. പൊലീസിന്റെ ഭാഗത്തുനിന്നും നിയമലംഘനം ഉണ്ടായിട്ടുണ്ടെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട നടപടി എടുക്കണമെന്നും ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ നടപടി പരിശോധിക്കണമെന്ന്‌ സിപിഐ ജില്ലാനേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക