Image

മണിപ്പൂരും ഗോവയും : ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Published on 14 March, 2017
മണിപ്പൂരും ഗോവയും : ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: മണിപ്പൂരിലേയും ഗോവയിലേയും സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുടെ നിലപാടില്‍ പ്രതിഷേധിച്ച്‌ ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ഇരു സംസ്ഥാനങ്ങളിലും രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട ബിജെപി കുതിര കച്ചവടത്തിലൂടെയാണ്‌ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. 

ലോക്‌സഭയില്‍ സംസ്ഥാനങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബഹളംവെച്ചു.

കോണ്‍ഗ്രസ്‌ ലോകസഭയില്‍ ഗോവയിലേയും മണിപ്പൂരിലേയും കാര്യം ഉയര്‍ത്തി അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കുകയും ചെയ്‌തു. ഗോവയില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ്‌ വന്നിട്ടും രണ്ടാം സ്ഥാനക്കാരായ ബിജെപിയെ ഗവര്‍ണര്‍ മൃദുല സിന്‍ഹ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിക്കുന്നു


ഭരണകക്ഷിയായിരുന്ന ബിജെപിക്ക്‌ 13 സീറ്റുകളാണ്‌ ഗോവയില്‍ നേടാന്‍ കഴിഞ്ഞത്‌. കേവല ഭൂരിപക്ഷത്തിന്‌ 21 സീറ്റുകളാണ്‌ 40 അംഗ സഭയില്‍ വേണ്ടത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക