Image

ദുല്‍ഖര്‍ വീണ്ടും അതിഥിതാരമായി എത്തുന്നു, ഇക്കുറി അന്യഭാഷാ ചിത്രത്തില്‍

Published on 14 March, 2017
ദുല്‍ഖര്‍ വീണ്ടും അതിഥിതാരമായി എത്തുന്നു, ഇക്കുറി അന്യഭാഷാ ചിത്രത്തില്‍
മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അന്യഭാഷ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നു. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അതിഥിതാരമായി എത്തുന്നത്. ചെറുതാണെങ്കിലും പ്രാധാന്യമുള്ള വേഷമാണ് ദുല്‍ഖര്‍ കൈകാര്യം ചെയ്യുന്നത്.

സായി ധന്‍സികയാണ് ചിത്രത്തിലെ നായിക. മലയാളത്തില്‍ വന്‍ ഹിറ്റായ ചിത്രം ആന്‍ മരിയ കലിപ്പിലാണില്‍ ദുല്‍ഖര്‍ അഥിതിയായി എത്തിയിരുന്നു. മാത്രമല്ല സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവ എന്ന ചിത്രത്തിലും താരം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക