Image

ദിലീപും നമിതയും വീണ്ടും ഒന്നിക്കുന്നു

Published on 14 March, 2017
ദിലീപും നമിതയും വീണ്ടും ഒന്നിക്കുന്നു

നമിത പ്രമോദ് വീണ്ടും ദിലീപിന്റെ നായികയാകുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലാണ് ദിലീപും നമിതാ പ്രമോദും വീണ്ടും ഒന്നിക്കുന്നത്. ശ്രീ ഗോകുലം ഫിലിംസ് െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുരളി ഗോപിയും തമിഴ്താരം സിദ്ധാര്‍ത്ഥും സുപ്രധാന വേഷങ്ങളിലെത്തുന്നു.

ദിലീപ് മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. സൗണ്ട് തോമ, വില്ലാളിവീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നമിതാ പ്രമോദ് വീണ്ടും ദിലീപിന്റെ നായികയാവുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക