Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രൂഷയും പീഡാനുഭവ തിരുക്കര്‍മങ്ങളും

Published on 14 March, 2017
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രൂഷയും പീഡാനുഭവ തിരുക്കര്‍മങ്ങളും
   ഡബ്ലിന്‍: സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രൂഷയും പീഡാനുഭവ തിരുക്കര്‍മങ്ങളും ഏപ്രില്‍ 13, 14, 15 തീയതികളില്‍ (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബിള്‍സ്ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും. 

ഫാ. ആന്റണി പറങ്കിമാലില്‍ വി.സി.  നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം 5.30 വരെയാണ് നടക്കുക. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ചക്കാലയ്ക്കല്‍ 087 130 0309, സാജു മേല്‍പറന്പില്‍ 089 960 0948, തോമസ് ആന്റണി 086 123 4278.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക