Image

നോര്‍ക്ക കാര്‍ഡുകള്‍ വിതരണം ചെയ്തു

Published on 14 March, 2017
നോര്‍ക്ക കാര്‍ഡുകള്‍ വിതരണം ചെയ്തു
   ജിദ്ദ: ഒഐസിസി സനായിയ ഏരിയ കമ്മിറ്റിയില്‍ നിന്നും നോര്‍ക്ക മെംബര്‍ഷിപ്പിന് അപേക്ഷിച്ചവര്‍ക്കുള്ള നോര്‍ക്ക കാര്‍ഡുകള്‍ ജിദ്ദ റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ഒഐസിസി നോര്‍ക്ക സെല്‍ കണ്‍വീനറുമായ നൗഷാദ് അടൂര്‍ ജിദ്ദാ കമ്മിറ്റി സെക്രട്ടറി അനിയന്‍ ജോര്‍ജിന് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വര്‍ഗീസ്, സജി തോമസ്, കുഞ്ഞാലന്‍, ജോസ് മുത്തുലഖ്, അജയ് കുമാര്‍, ജയരാജ്, സെക്രട്ടറി സുരേഷ് പല്ലാനം, അജി എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക