Image

അഴുകല്‍ (കവിത)- ജയന്‍ കെ.സി

ജയന്‍ കെ.സി Published on 24 February, 2012
അഴുകല്‍ (കവിത)- ജയന്‍ കെ.സി
കഷണ്ടി നക്കിയ തലയില്‍
പിന്നോട്ട് ചീര്‍പ്പോടിച്ച്
കരിയിളകിയ
നരനിര കോതി
കണ്ണാടിയില്‍
കണ്‍തുറിച്ച്
വായ കോട്ടി
പല്ലിളിച്ച്
ഈര്‍ക്കില്‍ തലപ്പില്‍
ഈത്തല്‍ കുത്തി
മണത്ത്, തുപ്പി.
മെല്ലെക്കടിച്ച്
ചുണ്ടിലൊരു
രക്തഛവി
കൊളുത്തി
കണ്ണില്‍ കെടാതെ
കെടന്നയാക്കനല്‍
ഊതിയൂതി മെല്ലെക്കെടുത്തി
ഇടിഞ്ഞ മുലകളില്‍
പാളവയറില്‍
നീളന്‍ നിശ്വാസങ്ങളിഴച്ചലസ-
കസാലയിലങ്ങനെ...യങ്ങനെ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക