Image

പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈകോടതി

Published on 14 March, 2017
പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈകോടതി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്നു ഹൈകോടതി. സുനി രണ്ടാമതു വക്കാലത്ത് നല്‍കിയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യണമെന്ന പൊലീസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതീഷ് ചാക്കോ രണ്ടുദിവസത്തിനുള്ളില്‍ പൊലീസിനു മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
സുനിയുടെ മൊബൈലും സിം കാര്‍ഡും മെമ്മറി കാര്‍ഡും കാര്‍ഡ്? റീഡറുമെല്ലാം അഭിഭാഷകന്റെ ഓഫിസില്‍ നിന്ന് ലഭിച്ചിരുന്നു. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്നുവെന്ന് കരുതുന്ന വസ്ത്രങ്ങളും ഇവിടെനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

പ്രതീഷ് ചാക്കോ മൊഴിനല്‍കാന്‍ ഹാജരകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനെതിരെ കോടതിയെ സമീപിച്ച പ്രതീഷ് ചാക്കോ, അഭിഭാഷകനും കക്ഷികളുമായുള്ള ഇടപാടുകള്‍ ചോദ്യം ചെയ്യാന്‍   പൊലീസിനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. അഭിഭാഷകന്‍ എന്ന നിലയില്‍ തന്റെ ജോലിയാണ് ചെയ്തതെന്നും അത് തടസപ്പെടുത്തുന്നതില്‍ നിന്ന് സംരക്ഷണം വേണമെന്നും പ്രതീഷ് കോടതിയില്‍ വാദിച്ചു. പ്രതീഷിന്റെ വാദം തള്ളിയ കോടതി ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സംഭവങ്ങളില്‍ സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാനാണ് പൊലീസ് നോട്ടീസ് നല്‍കിയതെന്നും ഇത് തടയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. കേസി?െന്റ ഈ ഘട്ടത്തില്‍ കോടതി ഇടപെടല്‍ ഒഴിവാക്കി അന്വേഷണവും സഹകരിക്കുകയാണ് അഭിഭാഷകന്‍ ചെയ്യേണ്ടതെന്നും കോടതി അറിയിച്ചു.

നേരത്തെ സുനിയുടെ മുന്‍ അഭിഭാഷകന്‍ ഇ.സി. പൗലോസിനെ കേസില്‍ സാക്ഷിയാക്കിയിരുന്നു. പ്രതികള്‍ പൗലോസി?െന്റ കൈവശം മൊബൈല്‍ ഫോണും പഴ്‌സും കൈമാറിയിരുന്നു. ഇതു പിന്നീട് കോടതിയില്‍ പൗലോസ് തന്നെ ഹാജരാക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക