Image

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ഹൈസ്‌ക്കൂള്‍ സീനിയേഴ്‌സിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

സജി കീക്കാടന്‍ Published on 24 February, 2012
കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി ഹൈസ്‌ക്കൂള്‍ സീനിയേഴ്‌സിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലായളി സംഘടനകളിലൊന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (KANJ)യുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെയും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി മലയാളി ഹൈസ്‌ക്കൂള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു.

അസോസിയേഷന്‍ അംഗങ്ങളായിട്ടുള്ള മെംബേഴ്‌സില്‍ നിന്നും മെയ്മാസം 30ന് മുന്‍പായി അപേക്ഷ ലഭിച്ചിരിക്കണം. അപേക്ഷകന്റെ സാമ്പത്തിക നിലയും, പഠന നിലവാരവും, ഉന്നത വിദ്യാഭ്യാസത്തിനുള്ള യോഗ്യതയും പരിഗണിച്ചായിരിക്കും അര്‍ഹരെ തിരഞ്ഞെടുക്കുന്നത്.

ജൂലൈ മാസം 15-ാം തീയതി ചേരുന്ന പൊതു സമ്മേളനത്തില്‍ വച്ച് സ്‌കോളര്‍ഷിപ്പ് നല്‍കപ്പെടുന്നതായിരിക്കും. അപേക്ഷ ഫോറത്തിനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജോണ്‍ (സോമന്‍ ) തോമസിനെ ബന്ധപ്പെടുക. 908-326-3740. വെബ് സൈറ്റ്- kang.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക