Image

വിധി (കവിത: കുര്യാക്കോസ് എഴക്കാരനാട്)

Published on 15 March, 2017
വിധി (കവിത: കുര്യാക്കോസ് എഴക്കാരനാട്)
എറിയുവാന്‍ കല്ലുകള്‍ എടുത്തു നിങ്ങള്‍
ഏകനായ് നിന്ന് ഞാന്‍ ലജ്ജയോടെ
ഏറിയ കുറ്റങ്ങള്‍ ആര്‍ത്തു വിളിച്ചു നിങ്ങള്‍
എറിയുന്നവര്‍ ആരെന്നു ഞാന്‍ തിരിഞ്ഞു നോക്കി

മാന്യമായ നടക്കുന്ന പ്രമാണിമാരും
മധ്യസ്ഥത പറയുന്ന നിയധിപന്മാരും
മാളികയില്‍ ഇരിക്കുന്ന കൊച്ചന്‍മ്മ മാരും
മാനത്തു പറക്കുന്ന കച്ചവടക്കാരും

തൊങ്ങലും തൊപ്പിയും ഉള്ളവരുണ്ടവിടെ
തൊണ്ട കീറി പ്രസംഗിക്കുന്ന രാഷ്ട്രീയക്കാരനും
കുടിലില്‍ കഴിയുന്ന കൊല്ലാനും
സ്വാര്‍ണ പണിക്കാരന്‍ തട്ടാന്‍ ഉം ഉണ്ടവിടെ

എറിയുവിന്‍ കല്ലുകള്‍ പാപം ഇല്ലെങ്കില്‍
ഓര്‍ത്തില്ല നിങ്ങളും പാപികള്‍ എന്ന്
അറിയാതെ വീണു പോയീ കല്ലുകള്‍ എല്ലാം
ആര്‍ത്തു വിളിച്ചവര്‍ മൗനം ആയീ മറഞ്ഞു പോയീ

എവിടെ പോയെന്ന്‍ വിധികര്‍ത്താക്കളെല്ലാം
വിധി ചൊല്ലിയോ അവര്‍ അവര്‍ക്കായീ തന്നെ
ശിക്ഷ വിധിച്ചില്ലയോ അവര്‍ക്കായീ ആരും
അവര്‍ തന്നെ അല്ലയോ വിധികര്‍ത്താക്കള്‍ എന്നും
പാപം ഇല്ലാത്തവന്‍ എറിഞ്ഞിലൊരു കല്ലും
എഴുതിയെന്‍ നാഥന്‍ വിധി മണ്ണിലായ്
ചിതറി കിടക്കും കല്ലുകളെല്ലാം
കൊഴിഞ്ഞു പോയൊരെന്‍ പാപത്തിന്‍ ശകലങ്ങള്‍ ആയീ


വിധി (കവിത: കുര്യാക്കോസ് എഴക്കാരനാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക