Image

ഐഡിയ-വോഡഫോണ്‍ ലയനം ഉടന്‍

Published on 15 March, 2017
ഐഡിയ-വോഡഫോണ്‍ ലയനം ഉടന്‍


മുംബൈ :  ഇന്ത്യന്‍ ടെലികോം രംഗത്ത്‌ ഐഡിയ-വോഡഫോണ്‍ ലയനംഈ ആഴ്‌ച നടപ്പിലായേക്കും. രാജ്യത്തെ ഈ രണ്ട്‌ പ്രമുഖ ടെലികോം സേവനദാതാക്കളുടെയും ലയനം ഉടന്‍ എന്ന്‌ റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ, ഓഹരിവിപണിയില്‍ ഐഡിയയുടെ ഓഹരിയില്‍ 12 ശതമാനത്തിനടുത്ത്‌ കുതിപ്പ്‌ ഉണ്ടായി. ഐഡിയ സെലക്ട്‌ എന്ന പേരില്‍ പോസ്റ്റ്‌ പെയ്‌ഡ്‌, പ്രീപെയ്‌ഡ്‌ ഉപയോക്താക്കള്‍ക്ക്‌ ഐഡിയ പുതിയ ഓഫര്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ്‌ ഓഹരി വിപണിയിലെ നേട്ടം.

ലയന തീരുമാനത്തിലേക്ക്‌ എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ്‌ കമ്പനിയായ വോഡാഫോണും എത്തിയത്‌. ഇതോടെ ഇന്ത്യയിലെ ടെലികോം വിപണിയുടെ 42ശതമാനവും പുതിയ സംയുക്ത കമ്പനിയുടെ കൈയിലാകും.

വോഡാഫോണും ഐഡിയയ്‌ക്കും തുല്യ ഓഹരി പങ്കാളിത്തമുള്ള ഈ സംയുക്ത കമ്പനിയില്‍ കുമാര്‍ മംഗലം ബിര്‍ള ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക