Image

സഭ മാനേജിംഗ് കമ്മിറ്റി അംഗമായി ജോസഫ് എബ്രഹാമിനെ (ജോ) നോമിനേറ്റ് ചെയ്തു

ജോര്‍ജ് തുമ്പയില്‍ Published on 15 March, 2017
സഭ മാനേജിംഗ് കമ്മിറ്റി അംഗമായി ജോസഫ് എബ്രഹാമിനെ (ജോ) നോമിനേറ്റ് ചെയ്തു
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയിലേക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്ന് അല്‍മായ പ്രതിനിധിയായി ജോസഫ് എബ്രഹാമിനെ പരിശുദ്ധ കാതോലിക്ക ബാവ നോമിനേറ്റ് ചെയ്തു.

മേല്‍പ്പാടം സ്വദേശിയായ ജോസഫ് എബ്രഹാം ന്യൂജേഴ്‌സിയില്‍ വൂര്‍ഹീസിലാണ് താമസം. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ജോസഫ് എബ്രഹാം ഡ്രക്‌സല്‍ സര്‍വ്വകലാശാലയില്‍ നിന്നും എന്‍ജിനിയറിങ് മെക്കാനിക്‌സില്‍ ഉന്നത ബിരുദം നേടിയിട്ടുണ്ട്. ഫിലഡല്‍ഫിയയിലെ ബന്‍സേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകാംഗം. ഫിലഡല്‍ഫിയയില്‍ ഇടവകളുടെ വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചു. യുഎസ് ഇന്റര്‍നാഷണല്‍ എന്‍ജിനിയറിങ് സര്‍വ്വീസ് ലിമിറ്റഡ് എന്ന സ്വന്തം പ്രൊഫഷണല്‍ സ്ഥാപനം നിരവധി പള്ളികളുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ബന്‍സേലമിലെ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നിര്‍മ്മാണത്തില്‍ പ്രൊജക്ട് മാനേജറായും കോസ്റ്റ് ട്രാക്കിങ് ടീം കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുകയും നിശ്ചിത സമയത്തിനും മുന്‍പേ നിര്‍മ്മാണം തീര്‍ക്കുകയും ബജറ്റിന്റെ എട്ടു ശതമാനത്തോളം തുക പള്ളിയ്ക്ക് ലാഭമുണ്ടാക്കി നല്‍കുകയും ചെയ്തു. നിരവധി അഭിനന്ദങ്ങള്‍ നേടിക്കൊടുത്ത ഈ പദ്ധതി അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ പൊന്‍ തൂവലായി.

റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിരവധി കെട്ടിടനിര്‍മ്മാണ പ്രൊജക്ടിലും പങ്കാളിത്വവുമായി മുന്നേറുന്ന ജോ എബ്രഹാം 35 വര്‍ഷത്തോളമായി അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. മള്‍ട്ടി മില്യന്‍ ഗവണ്‍മെന്റ് പ്രൊജക്ടുകള്‍ക്ക് ചുക്കാന്‍ പിടിച്ച ഇദ്ദേഹത്തിന്റെ യുഎസ്‌ഐഎസ് എന്ന കമ്പനി നിരവധി എന്‍ജിനിയറിങ് പ്രൊജക്ടുകള്‍ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. പോക്കണോസിലെ ഭദ്രാസന റിട്രീറ്റ് സെന്റര്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞതിലും അതിന്റെ പുനരുദ്ധാരണ പ്രക്രിയയിലും ജോ എബ്രഹാമിന്റെ കരങ്ങളുണ്ട്. മലങ്കര സഭയോടു ചേര്‍ന്നു നിന്നു കൊണ്ടുള്ള ജോര്‍ജ് ജോസഫിന്റെ സ്തുത്യര്‍ഹവും ത്യാഗോജ്വലവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമാണ്് ഇപ്പോള്‍ ലഭിച്ച സ്ഥാനം. സാറാമ്മ ജോസഫാണ് ഭാര്യ. ഡോ. നിഷ മാത്യു,  നജ നരളകത്ത്, നീന ജോസഫ് എന്നിവരാണ് മക്കള്‍.


സഭ മാനേജിംഗ് കമ്മിറ്റി അംഗമായി ജോസഫ് എബ്രഹാമിനെ (ജോ) നോമിനേറ്റ് ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക