Image

ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനകള്‍ക്കെതിരെ ഇന്ത്യാ ഗവണ്മെന്റിന്റെ രഹസ്യയുദ്ധം (ജോര്‍ജ് ഏബ്രഹാം)

Published on 15 March, 2017
ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനകള്‍ക്കെതിരെ ഇന്ത്യാ ഗവണ്മെന്റിന്റെ രഹസ്യയുദ്ധം (ജോര്‍ജ് ഏബ്രഹാം)
ഇന്‍ഡ്യയിലെ 580 അംഗീകൃത കേന്ദ്രങ്ങള്‍ വഴി അമേരിക്കയില്‍ നിന്നും ലഭിക്കുന്ന ഫണ്ടുപയോഗിച്ച് ഒരുലക്ഷത്തി നാല്പത്തയ്യായിരം ദരിദ്രകുട്ടികള്‍ക്ക് സഹായം നല്കിവരുകയായിരുന്ന ഒരു ക്രിസ്തീയ ചാരിറ്റബിള്‍ സംഘടനയാണ് കമ്പാഷന്‍ ഇന്റര്‍നാഷണല്‍. എന്നാല്‍ കമ്പാഷന് ലഭിച്ചിരുന്ന സഹായം ഒരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യാ ഗവണ്മെന്റ് പെട്ടെന്ന് നിര്‍ത്തലാക്കി. ഇതു സംബന്ധിച്ച് കൊളൊറാഡോയില്‍ നിന്നുള്ള സെനറ്റര്‍ കോറിഗാര്‍ഡനര്‍ നല്കിയ വിശദീകരണം യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ ശ്രദ്ധയില്‍പെടുത്തുകയുണ്ടായി.

ഒരു ക്രിസ്തീയ സംഘടനയാണെന്ന ഏകകാരണത്താല്‍ 2014 മുതല്‍ ഗവണ്മെന്റിന്റെ വിവിധ തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് കമ്പാഷന്‍ ഇരയായിട്ടുണ്ട്. ആയിരക്കണക്കിനു കുഞ്ഞുങ്ങള്‍ക്ക് മനുഷ്യോന്മുഖ സേവനങ്ങള്‍ നല്കിവരികയായിരുന്നു ഈ സംഘടന. യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെങ്കിലും 2016 ഫെബ്രുവരി മുതല്‍ ഇന്ത്യാ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം കമ്പാഷന്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കമ്പാഷന്‍ ഇന്റര്‍നാഷണലിനോട് ഇന്ത്യാ ഗവണ്മെന്റ് കാട്ടുന്ന ഈ മോശമായ പെരുമാറ്റം അവസാനിപ്പിക്കുന്നതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധിക്കണമെന്നും, ഇന്‍ഡ്യയിലെ ഇതര എന്‍.ജി.ഒകളും ഇതേ പ്രതിസന്ധി നേരിടാന്‍ ഇടയുണ്ടെന്നും ഗാര്‍ഡനര്‍ പ്രസ്താവിച്ചു.

ഈ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതിന് ഗാര്‍ഡനറെ അഭിനന്ദിച്ച ടില്ലേഴ്‌സണ്‍, ഇതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ച ശേഷം സെനറ്ററോടൊപ്പം ഇതിനായി പ്രവര്‍ത്തിക്കാം എന്നു സമ്മതിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇക്കാര്യത്തില്‍ ഇന്‍ഡ്യാ ഗവണ്മെന്റുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ഫോറിന്‍ റിലേഷന്‍സ് കമ്മറ്റിയുടെ ചെയര്‍മാന്‍ ബോബ് കോര്‍ക്കറും ഈ വിഷയം ഉന്നയിച്ചതിന് സെനറ്റര്‍ ഗാര്‍ഡനറോടു നന്ദി പറയുകയും, ഹൗസ് ഇന്റര്‍നാഷണല്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ എഡ്‌റോയിസും ഇക്കാര്യം പരിഗണിച്ചിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

മനുഷ്യസ്‌നേഹത്തിനു വിലക്കു കല്പിക്കുന്ന നടപടിയാണ് ഇന്ത്യയില്‍ ഗവണ്മെന്റിതര സംഘടനകളോടു കാണിക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍. മോദിയുടെ സങ്കുചിത മനോഭാവത്തിനും, രാജ്യ സംരക്ഷണ ദര്‍ശനത്തിനും കൂട്ടുനില്ക്കാത്തവരെയെല്ലാം ഇല്ലായ്മ ചെയ്യുക എന്ന ഗൂഢ ലക്ഷ്യമാണ് ഇവിടെ പ്രായോഗികമാക്കുന്നത്.

ഇന്‍ഡ്യയിലെ ദരിദ്രജനതയെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സഹായിക്കുന്നതില്‍ എണ്‍പതു ശതമാനവും നിര്‍വ്വഹിക്കുന്നത് ക്രിസ്തീയ ഗവണ്മെന്റിതര സംഘടനകളാണ്. 1968 മുതല്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന കമ്പാഷന്‍ വഴി 1,45,000 കുട്ടികള്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ട്. ഇന്‍ഡ്യയിലെ നിര്‍ദ്ധനരായ കുഞ്ഞുങ്ങള്‍ക്ക് മനുഷ്യോന്മുഖ പ്രവര്‍ത്തനം നടത്തുവാനായി പ്രതിവര്‍ഷം 50 മില്യന്‍ ഡോളറാണ് കമ്പാഷനിലൂടെ ഇന്‍ഡ്യയ്ക്കു ലഭിച്ചിരുന്നത്. ഇന്‍ഡ്യയ്ക്കു ലഭിച്ചിരുന്ന ഏറ്റവും വലിയ ധനസഹായമായിരുന്നു അത് എന്ന് കമ്പാഷന്റെ യു.എസ്. കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ടിം ഗ്ലെന്‍ പറഞ്ഞു.

മോദി ഗവണ്മെന്റ് "കമ്പാഷനെ' അടച്ചുപൂട്ടുന്നതുവഴി അവശ്യ സഹായം ലഭിക്കേണ്ട ഒരു വലിയ വിഭാഗം ജനസമൂഹം ദുരിതത്തിലായിരിക്കുന്നത് ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യമാണ്. രാഷ്ട്രീയ ചര്‍ച്ചകള്‍ പോലെ ഇത്തരം വിഷയങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ മേധാവികളും ഇത്തരം നശീകരണപ്രക്രിയകള്‍ നടത്തുമ്പോള്‍ അതിന്റെ ദൂഷ്യഫലം അനുഭവിക്കുന്നത് സമൂഹത്തിലെ ദരിദ്രവിഭാഗമാണ്. കമ്പാഷനില്‍ ഉള്‍പ്പെട്ട കുഞ്ഞുങ്ങളുടെ ഭാവി ഭദ്രമാക്കുന്നതിനുള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മോദി ഗവണ്മെന്റ് കമ്പാഷന്റെ 3.5 മില്യന്‍ ഡോളറാണ് തടഞ്ഞതെന്ന് കമ്പാഷന്‍ പ്രസിഡന്റും സി.ഇ.ഒയുമായ സാന്റിയാകോ മെല്ലാഡോ ഒരു ലേഖനത്തില്‍ എഴുതി. കമ്പാഷന്‍ ക്രിസ്തീയ മൂല്യങ്ങളിലധിഷ്ഠിതവും സ്ഥാപിതവുമാണെന്ന ഏകകാരണം മാത്രമേ ഇതിനു പിന്നിലുള്ളു. ക്രിസ്തീയ മൂല്യങ്ങള്‍ ദേശീയ താല്പര്യങ്ങള്‍ക്ക് ഒരു ഭീഷണിയാണെന്നും സാധുക്കളെ അതു പഠിപ്പിക്കുന്നത് കുറ്റകരമാണെന്നും ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് കരുതുന്നുണ്ടാവാം എന്ന് ചാരിറ്റിക്കു നേതൃത്വം നല്കുന്ന അറ്റോണി സ്റ്റീഫന്‍ ഓക്ക്‌ലേ പറഞ്ഞു.
2016 ഡിസംബറില്‍ കമ്പാഷന്‍ ഇന്റര്‍നാഷണലിന്റെ ഇന്‍ഡ്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫോറിന്‍ അഫയേഴ്‌സ് കമ്മറ്റിയുടെ ചെയര്‍മാന്‍ എഡ്‌റോയ്‌സ് ശ്രവിക്കുകയുണ്ടായി. ""ഇന്‍ഡ്യയിലെ അമേരിക്കന്‍ കമ്പാഷന്‍: ഗവണ്മെന്റ് തടസ്സങ്ങള്‍'' എന്നതായിരുന്നു വിഷയം. എല്ലാ തലങ്ങളിലുമുള്ള കമ്പാഷന്‍ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്തു പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തുവെങ്കിലും അനുകൂലമായ ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ഇന്ത്യയെ ഒരു വിവിധ സംസ്കാര, ബഹുമുഖ സമൂഹമായി വളര്‍ത്തുന്നതിനുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ് ഹിന്ദുത്വ തത്വസംഹിതയിലധിഷ്ഠിതമായ മോദി ഗവണ്മെന്റിന്റെ ഈ നീക്കം. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ മോദി ഗാന്ധിജിയുടെ സ്വപ്നങ്ങളെ താലോലിച്ചു സംസാരിക്കുമെങ്കിലും അങ്ങനെയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുമ്പോള്‍ അദ്ദേഹം മൗനമവലംബിക്കും.

ബി.ജെ.പി ഗവണ്മെന്റ് ക്രിസ്തീയ സംഘടനകള്‍ക്ക് വിദേശത്തു നിന്നും ഫണ്ട് സ്വീകരിക്കുന്നതിന് നിയന്ത്രണവും വിലക്കുകളും ഏര്‍പ്പെടുത്തിയിരിക്കെ സംഘപരിവാര്‍ പോലെയുള്ള സംഘടനകള്‍ വിദേശ രാജ്യങ്ങളില്‍നിന്നും ലക്ഷക്കണക്കിനു ഡോളര്‍ ശേഖരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (UNCIRF) അടുത്തകാലത്ത് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്: ""ഇന്‍ഡ്യന്‍ ഗവണ്മെന്റ് ചില എന്‍.ജി.ഒ കള്‍ക്ക് വിദേശ സംഭാവനകള്‍ നിയന്ത്രിക്കുന്നതിനായി എഇഞഅ നിയമങ്ങള്‍ നവീകരിക്കുകയും ഹിന്ദുത്വ പിന്തുണയുള്ള സംഘടനകളെ ഈ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം സംഘടനകള്‍ക്ക് വിദേശ ധനവിനിമയം കൂടുതല്‍ ഉപയോഗയോഗ്യമാക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. ഈ ആനുകൂല്യം ഒരു രാഷ്ട്രീയ ആയുധമായി മാറ്റുന്നതുവഴി സാധാരണ പൗരന്റെ ജനാധിപത്യ അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്.

2002-ലെ ഗുജറാത്ത് കലാപത്തിനിരയായവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പോരാടിയ പൗരാവകാശ പ്രവര്‍ത്തക ടീസ്റ്റസെറ്റല്‍വാദ് മോദി ഗവണ്മെന്റിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. അവര്‍ നേതൃത്വം നല്കുന്ന ""യൂണിറ്റി ഫോര്‍ പീസ് & ജസ്റ്റിസ് ആന്‍ഡ് സബ്രാങ്ങ് ഇന്റര്‍നാഷണല്‍ എന്ന സംഘടന അനധികൃതമായി വിദേശപണം സ്വീകരിച്ചുവെന്നാരോപിച്ച് കുറ്റം ചുമത്തപ്പെടുകയും സംഘടനയുടെ FCRA ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഗ്രീന്‍ പീസ് ഇന്‍ഡ്യയുടെ പ്രിയ പിള്ളയെ ഇംഗ്ലണ്ടില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാന്‍ പോകവേ ഇന്ത്യയുടെ ദേശീയ താല്പര്യത്തിനു ഹാനി വരുത്തി എന്നാരോപിച്ച് വിമാനത്തില്‍ തടയുകയും, സംഘടനയുടെ എഇഞഅ റദ്ദാക്കുകയും ചെയ്തു. മനുഷ്യാവകാശാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലെയുള്ള എന്‍.ജി.ഒകളെപ്പോലും വെറുതെ വിട്ടിട്ടില്ല.

FCRA ലൈസന്‍സ് റദ്ദാക്കുന്നതോടെ ഈ സംഘടനകള്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കുവാന്‍ കഴിയാതെവരികയും പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയും ചെയ്യും. കാരണം ഇത്തരം സംഘടനകളെല്ലാം വിദേശ സംഭാവനകളാല്‍ മാത്രം മുമ്പോട്ടുപോകുന്നവയാണ്. രാജ്യാന്തര ഉറവിടങ്ങള്‍ ഇവരുടെമേലുള്ള രാഷ്ട്രീയ ദൃഷ്ടി മനസ്സിലാക്കിയോ അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള ഭീഷണി ഭയന്നോ ഇവരെ സഹായിക്കുവാന്‍ മുതിരുകയില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ നേടിയ ധനസ്ഥിതി വച്ചുനോക്കിയാല്‍ ഇന്ത്യയുടെ ജീവകാരുണ്യ മനോഭാവം ഇനിയും വളരെ മെച്ചപ്പെടേണ്ടതുണ്ട് എന്നു മനസ്സിലാകും.

ഏകദേശം 20,000 എന്‍.ജി.ഒ കളുടെ FCRA ലൈസന്‍സാണ് ഇതുവരെ റദ്ദാക്കിയത്. FCRA ലൈസന്‍സിനെ അടിച്ചമര്‍ത്തലിനുള്ള ഉപകരണമാക്കുന്ന മോദി ഗവണ്‍മെന്റിന്റെ നയത്തിനെതിരെ ഇതില്‍ ചില സംഘടനകള്‍ ഒത്തുചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കി. ഈ നടപടിയെക്കുറിച്ച് ഒരു മനുഷ്യാവകാശ നിരീക്ഷകന്‍ അഭിപ്രായപ്പെട്ടത് “FCRA ലൈസന്‍സ് പുതുക്കാതിരിക്കുന്നത് പ്രഥമദൃഷ്ട്യാ നിയമപരമായോ വസ്തുതാപരമായോ കുറ്റകരമല്ല. വിദേശ ഫണ്ടുള്‍പ്പെടെയുള്ള സംഘടനകളുടെ ഫണ്ടിന്മേല്‍ ഗവണ്മെന്റ് പിടിമുറുക്കുന്നതുവഴി മനുഷ്യാവകാശം തടയപ്പെടുകയാണു ചെയ്യുന്നത്.''

പേരുകേട്ട എന്‍.ജി.ഒ കളായ ഗ്രീന്‍ പീസ്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുമായി ഗവണ്മെന്റിന്റെ തുറന്ന യുദ്ധം, ഇന്‍ഡ്യയിലെ ഗ്രാമാന്തരങ്ങളില്‍ തികച്ചും ദരിദ്രരായി കഴിയുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ എന്‍.ജി.ഒ കളോടുള്ള ഒരു രഹസ്യപോരാട്ടം കൂടിയാണ്. ഇന്ത്യയിലുടനീളം 350 എന്‍.ജി.ഒ കളിലായി 25000 വോളണ്ടിയര്‍മാര്‍ വഴി വിവിധ മനുഷ്യോന്മുഖ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയുടെ കാരിത്താസ് ഇന്റര്‍നാഷണലും, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട് ഗവണ്മെന്റിന്റെ ഏകാധിപത്യ നടപടിക്ക് ഇരയായിരിക്കുകയാണ്.

നിയമപരമായോ, പ്രവര്‍ത്തനരംഗങ്ങളിലോ യാതൊരു വീഴ്ചയും വരുത്താതെ പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ എന്‍.ജി.ഒ കളെ മനഃപൂര്‍വ്വം അടിച്ചമര്‍ത്തുവാനും ഇല്ലായ്മ ചെയ്യുവാനുമുള്ള ഗൂഢലക്ഷ്യമാണ് ഇവിടെ നടപ്പാക്കുന്നതെന്ന് നിസ്സംശയം മനസ്സിലാക്കാം. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെയും മനുഷ്യാവകാശ നിരീക്ഷകരുടെയും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നത് എന്‍.ജി.ഒ കളെ പിടിച്ചുകെട്ടുവാന്‍ ഗവണ്മെന്റ് എഇഞഅ ഉപയോഗിക്കുന്നു എന്നാണ്. പൊതു താല്പര്യം, ദേശീയ താല്പര്യം തുടങ്ങിയ നിയമപരമായി വ്യക്തതയില്ലാത്ത പ്രയോഗങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കി രാജ്യത്ത് ഹിന്ദു ഐക്യം വളര്‍ത്തുന്നതിനുള്ള ശ്രമമാണിത്. ആര്‍.എസ്.എസ് നേതൃത്വം നല്കുന്ന ഹിന്ദുത്വ ആശയത്തെ വളര്‍ത്തുന്നതിനുള്ള ""ദേശീയ താല്പര്യ''മാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.

(ലേഖകന്‍ ജോര്‍ജ് ഏബ്രഹാം, യു.എന്‍ മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറും, അമേരിക്കയില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചെയര്‍മാനും ആണ്.)

Join WhatsApp News
Truth and Justice 2017-03-15 07:47:10
India has become 15th nation out of the world, persecuting christians. This is a data collected by "doors open" of 100 nations. Syria has become no.1 and saudi Arabia no.3. In2015 india was on the position of 16 since Mr Modi become P.M. What else you expect from this Government.Yet they wanted all business from America
Vayanakkaran 2017-03-15 10:08:29
Under Modi Governent you can expect such unpleasant actvites. When Modi come to USA to speak/rather for roaring to the public like " Meri pyari American Desavasiom ko". Protest against him/BJP policies. Just like Syria ICIS fundamentalism another fundamentalism is coming up in India. Through that fundamentalism he is bagging the votes and winning. In Manipur and Goa states even though his party failed in the elecetion, by corrupted methods he captured and democracy also is in peril there. Christain charitable socities are facing problem in India, where as Yogis swameys, Godfathers, Godmothers like Amrthananda Mayi -All Davingal collect plenty of money from USA. For them no restrictions in India. They are tax exempt and they are getting money from USA. Why Modi is not restricting them? What a pity? What an injustice.
GEORGE V 2017-03-15 10:49:33
ഒത്തിരി നല്ല നിലയിൽ പ്രവർത്തിക്കുന്ന എൻ ജി ഓ കൾ ഉണ്ട് ഇന്ത്യയിൽ.  അത് പോലെ തന്നെ ധാരാളം സംഘടനകൾ വിദേശ ഫണ്ട് കൊണ്ട് തീവ്രവാദ പ്രവർത്തനവും മതപരിവർത്തനവും നടത്തി പോരുന്നു. അതിനൊരു തടയിടാൻ ആയിരിക്കാം ഇന്ത്യ ഗവണ്മെന്റ് ഇത്തരത്തിൽ ഒരു നീക്കാൻ നടത്തുന്നത്. അത് നോട്ടു നിരോധനം പോലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തേക്കാം. ഇതിന്റെ മറവിൽ ബി ജെ പി ക്രിസ്ത്യൻ മുസ്ലിം സംഘടനകളെ ലക്‌ഷ്യം വെക്കാനും സാധ്യത ഉണ്ട്. 
മുംബൈ ഭീകരാക്രമണത്തിന് ശേഷം ഒന്നാം യു പി എ സർക്കാർ അൻപതിലേറെ എൻ ജി ഓ കളെ കരിം പട്ടികയിൽ ഉൾപ്പെടുത്തി. നമ്മുടെ കെ പി യോഹന്നാൻ ഉൾപ്പെടെ അതിൽ പതിനഞ്ചിലേറെ ക്രിസ്ത്യൻ സഭകൾ/സംഘടനകൾ ഉണ്ടായിരുന്നു. കെ പി യോഹന്നാനെ 48 മണിക്കൂറിനുള്ളിൽ പി ജെ കുര്യന്റെ ഒത്താശയോടെ ശ്രീ ചിദംബരം ഒഴിവാക്കി. അതുപോലെ അതിലെ പല ഏജൻസികളെയും അന്വേഷണത്തിലൂടെയും രാഷ്ട്രീയ ഇടപെടലിയിൽ കൂടിയും ഒഴിവാക്കി.
ലേഖകൻ  അമേരിക്കയിലെ കോൺഗ്രസ്ന്റെ ചെയർമാൻ ആയതുകൊണ്ട് ഈ ലേഖനം കൊണ്ട് എന്താണ് ഉദ്ദേശ്ശിക്കുന്നതെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. എന്റെ ജോർജ് സാറേ  ഇത്രയും നാൾ പയറ്റിയ ഈ ന്യൂന പക്ഷ പ്രീണനം കൊണ്ട് ഇനി പ്രയോജനം ഇല്ല. അഴിമതിക്കാരെ പുറത്തു കളയൂ, രാഹുൽ ഗാന്ധിയെ പോലെ എട്ടും പൊട്ടും തിരിയാത്ത നേതാവിനെയും കളയൂ. എന്നിട്ടു ജനങളുടെ ഇടയിൽ പ്രവർത്തിക്കൂ. ഇനിയും ജനങ്ങൾ കോൺഗ്രസിനെ സ്നേഹിക്കും തീർച്ച. അല്ലാതെ ബി ജെ പി യെ കുറ്റം പറഞ്ഞു നടന്നാൽ അവർ വീണ്ടും ഉയരങ്ങളിൽ എത്തും.   
ഈ ആൾ ദൈവങ്ങളും സ്വാമിക്കാരും ഈ ഏർപ്പാട് തുടങ്ങിയതും ഇതുപോലെ വളർന്നതും ഇവിടെ മാറി മാറി വന്ന സർക്കാരുകൾ ഇവരെ എല്ലാം പ്രീണിപ്പിച്ചു കൊണ്ടിരുന്നതിന്റെ ഫലം അല്ലെ.
ആദർശ ധീരൻ എ കെ ആന്റണി മാതാ അമൃതാന്ദമയിയെ കെട്ടിപ്പിടിക്കാൻ പോകുന്നത് എന്ത് കൊണ്ടാണ്. 
മറിയക്കുട്ടി കൊലക്കേസു മുതൽ മാനന്തവാടി സംഭവം വരെ ആരാണ് സഭയെ സംരക്ഷിച്ചു വരുന്നത്. 
എല്ലാ മതങ്ങളെയും മതസംഘടനകളെയും വരുമാനത്തിന് നികുതി ചുമത്തണം എന്ന് പറയാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ധൈര്യമുണ്ടോ?
trump avaran 2017-03-15 14:28:14
All charity must be taxed in all countries. why when poor people pay taxes, the big religious corporations don't pay a dime. The priests must be taxed too. They make lot of money and hide it. Poor people pay them after paying taxes, so why not
waiting for comments from all religious & faithfulls.
pappu 2017-03-15 14:59:26

Reading the articles and the comments who will be responsible for all these things. It is the habit of some of the people  to blame Modi for everything.. Since Modi government come on power they banned lot of NGO  that include support to hindus also.


Talking about banning christen organization. Why. Look our own Mr. Yoahnnan a slef declared Bishop who is bilionare who collected  money in the name of  Jesus and  converted so many poor Indians to penthacose. What he done  he converted all the money in his name and become a billionare. Any question. What about syro Malabar/kanaya . They are collecting billions of dollars and using this money to convert. They are modifying the churches and buying properties.


who are supporting these fathers  who are having illegal relations with poor girls/nuns, etc. With this money they are covering all the non-sence (which are the public donot know )I do agree that all these donations coming from outside India  for charity purpose, they should have an eye on it either it is for christen,hindus or any other religious charities.

Christian 2017-03-15 15:14:15
What Pappu says is a standard lie of RSS.  They can do all things in Christians countries, but Christians cannot even help the poor. Christian do things for Christ, not for conversion. if some one thinks he will be benefitted joining Christianity, let him. 
If someone wants to be a Brahmin, even a Nair, will you allow to join? No. Only Christinity accepts all.
bijuny 2017-03-15 16:57:55
This author has a knack of writing in creating an impression of panic among gullible Christians here. I'm wondering the level of hypocrisy in him being the chair of "secular" congress party and writing only for Christians.  By the way these author wrote long articles about Muzzafar nagar riots, beef and Dadri and how much of a hindu bheekaran Modi is . What happened? in all those  mandalams BJP candidates won in UP. Things are not really like this author projects. NOt sure emalayalee will publish my comments.
Let me ask another question. Will Trump allow Saudi to pump a billion dollar for the upliftment of muslim children in USA? if yes how long?
Prof. Dinkan 2017-03-15 17:17:06
അല്ലയോ കൃസ്ത്യൻ നാമധാരി, ചുമ്മാ വിവരക്കേട് പറഞ്ഞു യേശുവിന്റെ നന്മകളെ നിന്ദിക്കാതെ. മത പരിവർത്തനം എന്നൊന്ന് ഇല്ലെങ്കിൽ ക്രിസ്ത്യാനി ഉണ്ടോ? സമയം ഉണ്ടെങ്കിൽ ക്രിസ്തുമതത്തിന്റെ ചരിത്രം ഒന്ന് പഠിക്കൂ. തോമാശ്ലീഹാ കുരുമുളക് വാങ്ങാൻ മാത്രം അല്ല വന്നത്. എന്റെയും തങ്ങളുടെയും     പൂർവികരെ മാർഗം കൂട്ടാൻ വന്നതാണ്. നമ്മുടെ അപ്പനപ്പൂപ്പൻ മാർ ഒന്നാന്തരം ആർ എസ എസ്  കാരായിരുന്നു).  ഈ തേനും വേറെ ഏതാണ്ടൊന്നു ഒഴുകുന്ന രാജ്യത്തു വന്നതും മറക്കാതെ. പ്രൈസ് ഡിങ്കൻ. ഡിങ്കമതത്തിൽ വിശ്വസിക്കു. ഇനി രക്ഷ ഡിങ്കനിലൂടെ മാത്രം ഡിങ്കേലുയ്യ പ്രൈസ് ഡിങ്കൻ 
Christian 2017-03-15 17:22:17
If Christian aim was conversion only, why only two percent of the population only Christian?
As for conversion, it is not about religion. If someone wants to convert, he must have the freedom. He may be converting for some benefit. It could for money or spiritual upliftment or any reason. It is his freedom. RSS has no right to oppose people's freedom.
Christian bro 2017-03-16 03:59:11
ചീഞ്ഞ മനസുള്ള ആര്‍.എസ്.എസുകാര്‍ക്ക് എന്തിലും മതം മാറ്റം കാണാം. താന ജാതിക്കാര്‍ഹിന്ദു മതത്തില്‍ നിന്ന് ഓടി രക്ഷപ്പെടണം. അവര്‍ താഴ്ന്നരാണെന്നു ആരു പറഞ്ഞു? 
AmericanHindu 2017-03-15 20:17:59
Dear George, Indian laws are very clear and about the difference between charity and religious organisation. One of the reason was to stop conversion which is a big NO in India.
Whatever charity, poor kids plight  and tears you write and pretend in your article, what is the ultimate MISSION of this organisation?  CONVERSION. I'm not saying this : The following is from Compassion's own web site.

"In response to the Great Commission, Compassion International exists as an advocate for children, to release them from their spiritual, economic, social and physical poverty and enable them to become responsible and fulfilled Christian adults."
MOdi is ruling Bharat not Sonia anymore. Majority of Indians realized what is going on in the country in the name of your Congress's Secularism. Thats why they elected and re elected Modi. 

https://www.compassion.com/about/what-is-compassion.htm
christian brother 2017-03-16 04:59:24
സത്യത്തില്‍ ട്രമ്പ് അധികാരമേറ്റ ശേഷം ക്രിസ്ത്യാനി ആണെന്നു പറയാന്‍ അഭിമാനമുണ്ട്. ജിഹാദികളെയും ഹിന്ദു വര്‍ഗീയക്കാരെയുമൊക്കെ ധൈര്യപൂര്‍വം മുഖത്തു നോക്കാം. ഹിലരി ആയിരുന്നുവെങ്കില്‍ ക്രിസ്തുമതം എന്നു പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ചേനെ.
മുഹമ്മദ് മാത്യു രാഘവൻ 2017-03-16 05:54:21

ട്രമ്പ് തീവ്രവാദികളായ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും സപ്പോർട്ട് ചെയ്യുന്നുണ്ട്.  തീവ്രവാദി ഷാൽഭ കുമാർ ഒരു മില്യൺ ഡോളറാണ് കൊടുത്തത്

മുഹമ്മദ് മാത്യു രാഘവൻ  (നിൽക്കക്കള്ളിയില്ലാത്തതു കൊണ്ട് പെരുമാറ്റിയതാ)

GEORGE V 2017-03-16 07:21:40
കംപാഷൻ എന്ന ജീവകാരുണ്യ സംഘടനയുടെ ലക്‌ഷ്യം എന്താണെന്ന് വളരെ ക്ര്യത്യമായി തന്നെ പറയുന്നുണ്ട്...    to release them from their spiritual, economic, social and physical poverty and enable them to become responsible and fulfilled Christian adults.  അത് കൊണ്ട് ആ സംഘടനയെ എത്രയും വേഗം കരിം പട്ടികയിൽ പെടുത്തണം. ഇവരെപോലുള്ള എൻ ജി ഓ കളും കുറെ ന്യൂ ജനറേഷൻ ബൈബിൾ തൊഴിലാളികളും കാരണം സാധരണ ക്രിസ്ത്യാനികൾക്ക് പുറത്തിറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതി ആണ് ഇന്ത്യയിൽ. 
കേരളത്തിൽ ഒരു പതിനഞ്ചോളം മുഴുവൻ സമയ സുവിശേഷ ചാനൽ ഉണ്ട്.  കൂടാതെ എല്ലാ പ്രമുഹ ചാനലുകളിലും മണിക്കൂറുകൾ  ഈ ന്യൂ ജനറേഷൻ സുവിശേഷ തൊഴിലാളികൾ ഉറഞ്ഞു തുള്ളുകയാണ്. വെള്ള പാണ്ഡു ഒഴികെ എല്ലാ അസുഖങ്ങളും മാറ്റിയത് വിളിച്ചു പറയാൻ പ്രത്യേകം പരിശീലനം കിട്ടിയവർ ധാരാളം. ഇന്നലെ ഡ്രൈവിംഗ് അറിയാത്ത ഒരു സഹോദരി കൊല്ലത്തു നിന്നും തിരുവനന്തപുരം വരെ തനിയെ വണ്ടി ഓടിച്ചു പോയി എന്ന് സാക്ഷ്യം പറയുന്ന കേട്ടു. ഡ്രൈവർസീറ്റിൽ കയറി ഇറക്കുക മാത്രം ചെയ്തുള്ളു ബാക്കി എല്ലാം യേശു ആണ് ചെയ്തത് എന്നാണ് പറഞ്ഞത്. 
അത് അവരുടെ വിശ്വാസം പക്ഷെ ഇതിനെല്ലാം കോടിക്കണക്കിനു രൂപ ആണ് ദിവസവും ഇക്കൂട്ടർ ചിലവാക്കുന്നത്. ഇവരുടെ പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നു പറയാമോ? 
പേര് വെക്കാതെ എഴുതുന്നവർ  നസ്രായനായ യേശു ആരാണ്, എന്താണ് പഠിപ്പിച്ചത് എന്നൊന്നും മനസ്സിലാക്കാതെ പുരോഹിതർ പറയുന്നത് അപ്പാടെ വിഴുങ്ങി ഓരോ കമന്റ് ഇടുന്നു മറുപടി അർഹിക്കുന്നില്ല
vayanakaaran 2017-03-16 07:32:14
എന്തിനാണ് ലേഖകാ (ശ്രീ ജോർജ് ) ഇത്തരം വിഷയങ്ങൾ എഴുതി ജാതി മത ചിന്തകൾ വർധിപ്പിച്ച് കലഹമുണ്ടാക്കുന്നത്. ഇന്ത്യ ഗവണ്മെന്റിന്റെ നയങ്ങൾ ഇ മലയാളിയിൽ താങ്കൾ എഴുതിയാൽ മാറുമോ? അമേരിക്കൻ പൗരത്വം സ്വീകരിച്ച് സുഖമായി കഴിയുന്ന താങ്കൾ എന്തിനാണ് നാട്ടിലെ കാര്യം അന്വേഷിക്കുന്നത്.? നിങ്ങൾ അന്വേഷിക്കേണ്ടത് അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് നാട്ടിൽ വരുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങളെ പറ്റിയാണ്.  ജാതി മത ഭേദമില്ലാതെ നാട്ടിൽ എത്തുന്ന ഓരോ വ്യക്തിയും അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ കഴിയുമോ എന്ന് നോക്ക് സഹോദര? ഇങ്ങനെ വർഗീയ ചിന്തകൾ പെരുപ്പിച്ച് ഇവിടെയുള്ള മലയാളി കൃസ്ത്യാനികളെയും മാറ്റ് മതക്കാരെയും തമ്മിൽ അടിപ്പിച്ചിട്ട് എന്ത് നേടാൻ സുഹൃത്തെ?  അമേരിക്കൻ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർക്ക് അവരുടെ നാട്ടിലെ സ്വത്തുക്കൾ, ബാങ്ക് ഇടപാടുകൾ അങ്ങനെ ഒരു പാട് കാര്യങ്ങളിൽ പ്രയാസങ്ങൾ ഉണ്ട്.  അതിനായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ശ്രീ തോമസ് കൂവ്വല്ലൂരും, ജോയ് ടി ഉമ്മനുമൊക്കെ ചെയ്യുന്ന പോലെ .
Nonamepranthan 2017-03-16 08:25:09
Chinese also converted, Philippines converted. Conversion in by God Almighty. His grace
For the converted. Wisdom cries in the Wilderness. Emalayalee does not hear. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക